വ്യത്യസ്തയിനം കടലാമകളുണ്ട്. ഇവ മുട്ടയിടാനാണ് കരയിലേക്ക് വരുന്നത്. ഓരോ ഇനം കടലാമയ്ക്കും വ്യത്യസ്തമായ പ്രത്യേകതകളുണ്ട്.

To advertise here,

Green Sea Turtle:
കടലിലെ സസ്യാഹാരികളാണ് ഈ ആമകൾ. പ്രായപൂർത്തിയായ പച്ചക്കടലാമകൾ പ്രധാനമായും കടൽപ്പുല്ലുകളും ആൽഗകളുമാണ് കഴിക്കുന്നത്. ഇവയുടെ പുറന്തോടിന് തവിട്ടോ ഒലീവ് നിറമോ ആയിരിക്കും.

Loggerhead Sea Turtle:
ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തലയാണ് ഇവയുടെ പ്രത്യേകത. ശക്തിയേറിയ താടിയെല്ലുകളും ഇവയ്ക്കുണ്ട്. ഞണ്ടുകൾ, കക്കകൾ തുടങ്ങിയ ജീവികളുടെ കട്ടിയുള്ള പുറന്തോട് പൊട്ടിച്ച് ഭക്ഷിക്കാൻ ഈ താടിയെല്ലുകൾ സഹായിക്കുന്നു. ചുവപ്പുകലർന്ന തവിട്ടുനിറമാണ് ഇവയുടെ പുറന്തോടിന്.

Hawksbill Sea Turtle:
പരുന്തിന്റെ കൊക്കുപോലെ വളഞ്ഞ് കൂർത്ത വായാണ് ഇവയുടെ പ്രത്യേകത. പവിഴപ്പുറ്റുകൾക്കിടയിലാണ് ഇവയെ കൂടുതലായി കാണുന്നത്. കടൽസ്‌പോഞ്ചുകളാണ് പ്രധാന ഭക്ഷണം. മനോഹരമായ രൂപങ്ങളുള്ള പുറന്തോടും ഇവയ്ക്കുണ്ട്.

Olive Ridley Sea Turtle:
ഒലീവ് പച്ചനിറത്തിലുള്ള പുറന്തോടാണ് ഇവയ്ക്കുള്ളത്. ആയിരക്കണക്കിന് പെൺകടലാമകൾ ഒരേസമയം കടൽത്തീരത്തെത്തി മുട്ടയിടുന്നത് ഇവയുടെ പ്രത്യേകതയാണ്. ഈ പ്രതിഭാസത്തെ 'അരിബാഡ' (Arribada) എന്ന് വിളിക്കുന്നു. ഒഡിഷയിലെ കടൽത്തീരങ്ങൾ ഇവയുടെ പ്രധാന മുട്ടയിടൽ കേന്ദ്രങ്ങളാണ്.

Kemp's Ridley Sea Turtle:
ലോകത്തിലെ ഏറ്റവും ചെറിയ കടലാമയിനമായ ഇവയെ പ്രധാനമായും മെക്‌സിക്കോ ഉൾക്കടലിലാണ് കാണുപ്പെന്നത്. മുതിർന്ന ആമകളുടെ പുറന്തോടിന് സാധാരണയായി 60-70 സെന്റിമീറ്റർ നീളമുണ്ടാകും. ഞണ്ടുകളാണ് ഇവരുടെ ഇഷ്ടഭക്ഷണം. വംശനാശത്തിന്റെ അതീവ ഭീഷണി നേരിടുന്ന കടലാമയിനമാണിത്.

Flatback Sea Turtle:
മറ്റിനം കടലാമകളെ അപേക്ഷിച്ച് പരന്ന പുറന്തോടാണ് ഇവയുടെ പ്രത്യേകത. ഓസ്ട്രേലിയയുടെ വടക്കൻ തീരപ്രദേശങ്ങളിലും സമീപകടലുകളിലുമാണ് ഇവ ജീവിക്കുന്നത്. കടൽവെള്ളരികൾ, ജെല്ലിഫിഷുകൾ, മറ്റു മൃദുശരീരമുള്ള കടൽജീവികൾ എന്നിവയാണ് പ്രധാന ഭക്ഷണം. ഓസ്ട്രേലിയൻ തീരങ്ങളിലാണ് ഇവ മുട്ടയിടുന്നത്.