മട്ടന്നൂരുള്ളൊരു മൊട്ടത്തലയന്റെ

To advertise here,

തട്ടുകടയിലെ മൊട്ടതീർന്നു!

മുട്ടകൾ പെട്ടെന്ന് കിട്ടാനായ് തട്ടിൻമേൽ,

വട്ടത്തിലുള്ളൊരു ബോർഡ് വച്ചു!

മുട്ടകൾ നൽകിയാൽ തുട്ടുകൾ തന്നീടാം,

കുട്ടയിൽ പൊട്ടാതെ കൊണ്ട് പോരൂ!

അരവട്ടൻ കുട്ടപ്പൻ ബോർഡൊട്ടു കണ്ടതും,

ഓട്ടോ പിടിച്ചങ്ങു വീട്ടിലെത്തി!

കുട്ടയെടുത്തിട്ട് മൊട്ടകളോരോന്നും,

ചിട്ടയായ് മട്ടിലടുക്കിവച്ചു!

കുട്ടച്ചുമടുമായെത്തിയ കുട്ടപ്പൻ,

ഒട്ടുമേ വീഴാതിറക്കി വച്ചു!

കൊട്ടയിൽ നോക്കിയ മൊട്ടത്തലയന്റെ,

കണ്ണിലോ പെട്ടെന്നിരുട്ടുകേറി!

കുട്ടപ്പനപ്പോൾ പെറുക്കിയെടുത്തൊരു

വെള്ളാരം കല്ലുകളായിരുന്നു!