വലിയ ബ്രൂസ് ലീ ആരാധകനാണ് അലൻ എന്ന കുട്ടിക്കുറുമ്പൻ. അച്ഛനൊപ്പം ടി.വി.യിൽ ബ്രൂസ് ലീ സിനിമ കണ്ടശേഷമാണ് ഈ ഇഷ്ടം തുടങ്ങിയത്. അതോടെ അവൻ ബ്രൂസ് ലീയെ അനുകരിച്ച് ഇടി തുടങ്ങി. അച്ഛനും അമ്മയും ചേട്ടനും ക്ലാസിലെ കൂട്ടുകാരുമൊക്കെ അലന്റെ ഇടികൊണ്ട് പൊറുതിമുട്ടി. സിനിമയിലെയും കാർട്ടൂണിലെയുമൊക്കെ ഇഷ്ട കഥാപാത്രങ്ങളെ കൊച്ചുകുട്ടികൾ ഇതുപോലെ അനുകരിക്കാറുണ്ട്. ഇക്കാര്യത്തിൽ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

To advertise here,
  • എല്ലാത്തിലെയും നല്ല വശങ്ങൾ മാത്രം അനുകരിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണ് പ്രധാനം.
  • അമാനുഷിക ശക്തിയുള്ള സൂപ്പർ ഹീറോകൾ കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കുന്നത് സ്വാഭാവികമാണ്. കഥകളിലൂടെയും
  • കാർട്ടൂണുകളിലൂടെയും പരിചയിച്ച ആ പുതിയ ലോകം സാങ്കല്പികം മാത്രമാണെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കാം.
  • നന്മയും നല്ല ശീലങ്ങളുമാണ് അനുകരിക്കേണ്ടതെന്ന തോന്നൽ അവരിൽ വളർത്തിയെടുക്കുക. അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങളെയും കഥകളെയും കുട്ടികൾക്കു പരിചയപ്പെടുത്താനും ശ്രമിക്കണം.
  • അടിപിടിയും അക്രമവും നിറഞ്ഞ ഗെയിമുകളും സിനിമകളും മറ്റും ഒരു പ്രായംവരെയെങ്കിലും കുഞ്ഞുങ്ങളിൽനിന്ന് അകറ്റി നിർത്തുന്നതാണ് നല്ലത്.
  • നല്ല കാര്യങ്ങൾ അവർ അനുകരിക്കുന്നുണ്ടെന്നു കണ്ടാൽ അഭിനന്ദിക്കാൻ മറക്കരുത്. തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ തിരുത്തുകയും വേണം.
  • ഉറങ്ങാൻ കിടക്കുമ്പോഴും മറ്റും പ്രചോദനകരമായ നല്ല കഥകൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കാം. അത് അവരുടെ മനസ്സിൽ നല്ല മാറ്റത്തിന്റെ വിത്തു വിതയ്ക്കുമെന്ന് ഉറപ്പ്.