''ഈ മാസം ഇത് മൂന്നാമത്തെ തവണയാ പല്ല് ഡോക്ടറെ കാണുന്നത്. അതെങ്ങനെയാ എപ്പോഴും ചോക്ലേറ്റ് തീറ്റയല്ലേ!'', ചെറിയ കുട്ടികളെ കുറിച്ച് മിക്ക അമ്മമാർക്കുമുള്ള പരാതിയാണിത്. ദന്തസംരക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എപ്പോഴും ഗുണം ചെയ്യും.

To advertise here,
  • ദിവസവും രണ്ടുനേരം (രാവിലെയും രാത്രിയും) പതിവായി ബ്രഷ് ചെയ്യാൻ ശീലിപ്പിക്കണം.
  • എന്തുകഴിച്ചാലും പ്രത്യേകിച്ച് മധുരമുള്ളത് എന്തെങ്കിലും കഴിച്ചാൽ വായ നന്നായി കഴുകിക്കണം. കഴിച്ച ഉടനെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും നല്ലതാണ്.
  • മധുരം കഴിവതും പ്രധാന ഭക്ഷണങ്ങളുടെ കൂടെ കഴിക്കുന്നതാണ് നല്ലത്. ഈ സമയത്ത് ധാരാളം ഉമിനീര് ഉണ്ടാകുകയും അതുവഴി പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർഥങ്ങൾ സ്വാഭാവികമായി തന്നെ നീക്കം ചെയ്യപ്പെടുകയും ചെയ്യും.
  • മിഠായി പോലുള്ള മധുരം, കുറഞ്ഞ അളവിൽ മാത്രം കൊടുക്കുക. പാക്കറ്റ് ജ്യൂസുകളും പല്ലിന് ദോഷം ചെയ്യും.
  • നന്നായി പല്ല് തേച്ചാൽ കുട്ടികളെ അഭിനന്ദിക്കണം.
  • രണ്ടുനേരം പല്ല് തേച്ച് നിങ്ങൾ മാതൃക കാട്ടാൻ മറക്കരുത്.
  • ബലവും ഭംഗിയുമുള്ള പല്ലുകൾ ഉണ്ടാകാൻ കീടാണുക്കളെ തുരത്തണമെന്നും മറ്റും ഒരു കഥപോലെ പറഞ്ഞുകൊടുക്കണം.
  • പല്ല് വേദന വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാം.