ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്. കുട്ടികളുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. കാരണം ചെറുപ്പത്തില്‍ പഠിക്കുന്ന ശീലങ്ങളായിരിക്കും അവര്‍ ജീവിതത്തില്‍ ഉടനീളം പിന്തുടരുന്നത്.

ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്. കുട്ടികളുടെ കാര്യത്തിൽ ഇത് വളരെ ശരിയാണ്. കാരണം ചെറുപ്പത്തിൽ പഠിക്കുന്ന ശീലങ്ങളായിരിക്കും അവർ ജീവിതത്തിൽ ഉടനീളം പിൻതുടരുന്നത്. അതുകൊണ്ട് കുട്ടികളെ പഠിപ്പിക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങളും മര്യാദകളുമുണ്ട്. ഇതിനായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
എന്തു സാധനം ആവശ്യപ്പെടുമ്പോഴും പ്ലീസ് എന്നു പറയാൻ അവരെ പഠിപ്പിക്കുക. എളിമയോടൊപ്പം അടിസ്ഥാന മര്യാദയുംകൂടിയാണിത്.
നമുക്കുകിട്ടുന്ന എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി പറയാൻ അവരെ പഠിപ്പിക്കണം.
ചെറുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് ബഹുമാനമെന്നത്. ഇതിൽ മുതിർന്നവരെ ബഹുമാനിക്കാനുള്ള പാഠങ്ങൾ പ്രധാനം.
മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കാതിരിക്കുകയെന്നത് കുട്ടികളെ പഠിപ്പിക്കേണ്ട മറ്റൊരു കാര്യമാണ്.
തെറ്റുകൾക്ക് സോറി പറയേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾക്കു പറഞ്ഞു കൊടുക്കുക തന്നെ വേണം.
മറ്റുള്ളവരെപ്പറ്റി കമന്റുകൾ പറയാതിരിക്കാനുള്ള പരിശീലനവും കുട്ടികൾക്കു നൽകുന്നത് നല്ലതാണ്.
മറ്റുള്ളവരുടെ വസ്തുക്കളെ വില വെക്കാനും ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഇത് മറ്റുള്ളവരുടെ വസ്തുക്കൾ നശിപ്പിക്കാനുള്ളതല്ലെന്ന ബോധ്യം കുട്ടികളിലുണ്ടാ ക്കും.
നല്ല ശീലങ്ങൾ അവർ പിൻതുടരുമ്പോൾ അവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മറക്കല്ലേ. നന്മയും സ്നേഹവും പങ്കുവെച്ച് മിടുക്കരായി അവർ വളരട്ടെ.
Content Highlights: Discover essential tips and tricks to instill good habits and manners in your children from an early age. Become a better parent today!
Published: 13 Jan 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented