കുട്ടികൾക്ക് പാവകളെക്കാളും ടോയ്കാറുകളെക്കാളുമൊക്കെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് ഇന്ന് മൊബൈൽഫോൺ. ഊണുകഴിക്കാനും ഉറങ്ങാനുമെല്ലാം കൈയിൽ മൊബൈൽ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികൾ കുറവല്ല. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

To advertise here,

വികൃതിക്കുരുന്നുകളെ അല്പനേരത്തേക്കെങ്കിലും അടക്കിയിരുത്താനാണ് ആദ്യമൊക്കെ അച്ഛനമ്മമാർ കുട്ടികളുടെ കൈയിൽ മൊബൈൽ കൊടുത്തു തുടങ്ങുന്നത്. ഇതൊഴിവാക്കാൻ ശ്രദ്ധിക്കണം.

അച്ഛനമ്മമാരുടെ തിരക്കുകൾക്കിടയിൽ കുഞ്ഞുങ്ങൾ പലപ്പോഴും ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടലിൽ നിന്നാണ് മൊബൈലുകളോടും ടാബുകളോടുമൊക്കെയുള്ള ചങ്ങാത്തം ഉടലെടുക്കുന്നത്. നല്ല ചങ്ങാതിമാരായി രക്ഷിതാക്കൾ ഒപ്പം ഉണ്ടെങ്കിൽ അവരെ അതിൽ നിന്ന് അകറ്റി നിർത്താനാകും.

കൂട്ടംചേർന്നുള്ള കളികളിൽ രസം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പ്രധാനം.

അയൽപക്കത്തും ചുറ്റുവട്ടത്തും നല്ല ചങ്ങാതിമാരെ കണ്ടെത്താൻ കുഞ്ഞുങ്ങളെ സഹായിക്കണം.

പ്രകൃതിയിലേക്കും വായനയിലേക്കുമൊക്കെ കുട്ടികളുടെ ശ്രദ്ധ വഴിതിരിച്ചു വിടുകയും വേണം. ദിവസം അല്പനേരം കുട്ടികൾക്കൊപ്പം നടക്കാനും അവരെ ഒപ്പം ഇരുത്തി കഥകളും കവിതകളുമൊക്കെ വായിച്ചു കൊടുക്കാനും അച്ഛനമ്മമാർ സമയം കണ്ടെത്തിക്കോളൂ.

സൈക്ലിങ്, പ്രഭാതസവാരി തുടങ്ങിയ ആരോഗ്യപരമായ നല്ല ശീലങ്ങളിൽ കുഞ്ഞുങ്ങളെയും പങ്കാളികളാക്കൂ.