
രൺബീർ കപൂറിന്റെ രക്ഷാകർതൃത്വത്തെ പുകഴ്ത്തി നടൻ വരുൺ ധവാൻ. കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മനസ്സ് തുറന്നത്.'ഒരു അച്ഛൻ എന്ന നിലയിൽ രൺബീറിനെ കാണുമ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നും. മകളെ നോക്കുന്നതിൽ അദ്ദേഹം അത്രമേൽ മികവ് പുലർത്തുന്നുണ്ട്. രൺബീറിന്റെ ആ കാര്യക്ഷമത കാണുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ എനിക്ക് ലജ്ജ തോന്നാറുണ്ട്,' എന്ന് വരുൺ തമാശരൂപേണ പറഞ്ഞു.
തന്റെ രണ്ടു വയസ്സുള്ള മകൾ ലാറയുമായുള്ള രസകരമായ അനുഭവങ്ങളും വരുൺ ഷോയിൽ പങ്കുവെച്ചു. മകളുമായി താൻ നിരന്തരം വഴക്കിടാറുണ്ട് എന്ന് വരുൺ പറഞ്ഞപ്പോൾ അവതാരകനായ കരൺ ജോഹർ അത്ഭുതം പ്രകടിപ്പിച്ചു. എന്നാൽ സംഗീതത്തെച്ചൊല്ലിയാണ് ഈ വഴക്കുകളെന്നാണ് വരുൺ വ്യക്തമാക്കിയത്. മൈക്കിൾ ജാക്സന്റെ ഒരു പ്രത്യേക ഗാനം കേൾക്കാൻ മകൾ നിർബന്ധം പിടിക്കുമ്പോൾ, അദ്ദേഹത്തിന്റെ മറ്റ് മികച്ച ഗാനങ്ങളും കേൾക്കാൻ താൻ മകളോട് ആവശ്യപ്പെടാറുണ്ടെന്നും ഇതാണ് ഞങ്ങളുടെ വഴക്കിന് കാരണമെന്നും വരുൺ ചിരിയോടെ കൂട്ടിച്ചേർത്തു.
2024-ലാണ് വരുണിനും ഭാര്യ നടാഷ ദലാലിനും പെൺകുഞ്ഞ് ജനിക്കുന്നത്. മകളുടെ വരവോടെ തന്റെ ജീവിതചര്യ ആകെ മാറിയെന്നും വരുൺ വ്യക്തമാക്കി.
മുൻപൊക്കെ രാവിലെ സമയം എനിക്ക് സ്വന്തമായി ചെലവഴിക്കാൻ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ രാവിലെയെഴുന്നേൽക്കുമ്പോൾ രണ്ടു വയസ്സുകാരിയായ മകൾ ഓടിയും ചാടിയും കളിക്കുന്നത് കാണാം. ഞാനും നടാഷയും അവളുടെ പിന്നാലെ ഫീൽഡർമാരെപ്പോലെ ഓടേണ്ടി വരുന്നു. എങ്കിലും കുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസ്സിന് വലിയ സംതൃപ്തി ലഭിക്കും,' വരുൺ പറഞ്ഞു.
Content Highlights: Varun Dhavan humorously discusses his daughter's insistence on listening to Michael Jackson, leading to playful disagreements over music choices.
Published: 30 Oct 2026, 12:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented