വളര്‍ത്തുമൃഗങ്ങളോട് നിങ്ങളുടെ കുട്ടിക്ക് അമിതവാത്സല്യം ഉണ്ടെങ്കില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

''മോളേ, നീ പപ്പിയുമായി കളിച്ചതല്ലേ? വേഗം പോയി കൈയും കാലും മുഖവുമൊക്കെ സോപ്പിട്ട് കഴുകിയിട്ട് വാ. അല്ലെങ്കിൽ അവന്റെ രോമമോ ദേഹത്തെ അണുക്കളോ നിന്റെ കൈയിൽ പറ്റി പിടിച്ചിട്ടുണ്ടെങ്കിൽ അത് ഉള്ളിലെത്തും, അസുഖങ്ങൾ വരും!'' ഇതുകേട്ട ദിയ വേഗം കുളിമുറിയിലേക്കോടി. മിക്ക വീടുകളിലും വളർത്തുമൃഗങ്ങളോ പക്ഷികളോ ഉണ്ടാകും. കുട്ടികൾ ഇവയുമായി വേഗം ചങ്ങാത്തം കൂടുകയും ചെയ്യും. പിന്നെ അവരുടെ കളിയും കുസൃതിയുമെല്ലാം ഇവയോടൊപ്പമായിരിക്കും. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
- വളർത്തുമൃഗങ്ങളുമായും മറ്റും കളിച്ചു വന്നാലുടൻ കൈ കാലുകളും മുഖവുമെല്ലാം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാൻ കുട്ടികളോടു പറയണം.
- വളർത്തുമൃഗങ്ങളുമായും മറ്റും കളിച്ചു വന്നാലുടൻ കുട്ടികളുടെ ഉടുപ്പ് മാറ്റി കൊടുക്കുന്നത് നല്ലതായിരിക്കും. നമ്മൾ എത്ര ശ്രദ്ധിച്ചുവളർത്തുന്ന മൃഗങ്ങളായാലും അവയിൽനിന്ന് രോഗം പകരാൻ സാധ്യതയുണ്ട്.
- കുട്ടികളോട് അവയുടെ ഉമിനീർ ശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കാൻ പറയണം. ഇനി വല്ല വിധേനയും ആയാൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
- വളർത്തുമൃഗങ്ങളായാലും പക്ഷികളായാലും കൃത്യമായി പരിശോധനയും കുത്തിവെപ്പുകളും ഉറപ്പാക്കുക. ഇത് കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
- വളർത്തുമൃഗങ്ങളിൽ നിന്ന് ഏൽക്കുന്ന മാന്തൽ, കടി എന്നിവ നിസ്സാരമായി തള്ളരുത്. ചെറിയ രീതിയിലുള്ളവ കഴുകി വൃത്തിയാക്കിയാൽ മതിയാവും. ചോര വരുന്നതും തൊലി അടർന്നതുമായ മുറിവുകൾ വന്നാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
- ഉറങ്ങുന്നതോ ഭക്ഷണം കഴിക്കുന്നതോ ആയ വളർത്തുമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് പറയണം. ഈ സമയത്ത് അവ അക്രമകാരികളാവാൻ ഇടയുണ്ട്.
Content Highlights: Mandatory handwashing after interacting with pets, Importance of regular veterinary checkups and vaccinations, Avoiding contact with pet saliva, First aid protocols for scratches and bites, Respecting pet boundaries during sleep and feeding.
Published: 14 Jul 2026, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented