കുട്ടികളുടെ ചെറിയ തെറ്റുകള്‍ തിരുത്താന്‍ പിണങ്ങിയിരുപ്പ് ഒരു പരിഹാരമല്ലെന്ന് മനസ്സിലാക്കണം

മണിക്കുട്ടി രാവിലെ തന്നെ എന്തോ വികൃതി ഒപ്പിച്ചിട്ടുണ്ട്. അതില്‍ പിണങ്ങി അമ്മ അവളോട് മിണ്ടുന്നില്ല. അമ്മയുടെ പിണക്കം മാറ്റാന്‍ അവള്‍ ചില പൊടിക്കൈകളൊക്കെ പരീക്ഷിച്ചു നോക്കി. എന്നിട്ടും പിണക്കം മാറാതെ വന്നപ്പോള്‍ മണിക്കുട്ടി കരച്ചില്‍ തുടങ്ങി. അമ്മ പിണക്കം മാറി അവളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മണിക്കുട്ടി കരച്ചില്‍ നിര്‍ത്തിയത്.
മണിക്കുട്ടിയുടെ അമ്മയെപ്പോലെ പലപ്പോഴും രക്ഷിതാക്കള്‍ കുട്ടികളോട് ഇത്തരം ശീതസമരം നടത്താറുണ്ട്. മറ്റുള്ളവരോടുള്ള അനിഷ്ടം പ്രകടിപ്പിക്കാനുള്ള പ്രധാന മാര്‍ഗം ഇത്തരം പിണക്കങ്ങളും മിണ്ടാതിരിക്കലുകളും ആണെന്നുള്ള തോന്നല്‍ കുഞ്ഞുങ്ങളുടെ ഉള്ളില്‍ ഉറയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.
കുട്ടികളുടെ കൊച്ചു കൊച്ചു തെറ്റുകള്‍ തിരുത്താന്‍ പിണങ്ങിയിരുപ്പ് ഒരു പരിഹാരമല്ലെന്ന് അച്ഛനമ്മമാര്‍ മനസ്സിലാക്കണം. വികൃതിയും കുസൃതിയും അതിരുകടക്കുമ്പോള്‍ അത് തുറന്നു പറഞ്ഞ് കുട്ടിയെ തിരുത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം. എന്തു കാര്യവും തുറന്നു പറയാനുള്ള ആര്‍ജ്ജവം കുഞ്ഞുങ്ങളില്‍ നിറയ്ക്കാനും അതിലൂടെ കഴിയും.
ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നു പറയാനുള്ള കഴിവ് ഒരു നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. കുഞ്ഞുങ്ങളെ അത്തരം വ്യക്തിത്വത്തിന്റെ ഉടമകളാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അച്ഛനമ്മമാരുടെ പെരുമാറ്റത്തിലെ നല്ല വശങ്ങളും ചീത്തവശങ്ങളും കുഞ്ഞുങ്ങള്‍ അനുകരിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. തെളിഞ്ഞ മനസ്സിന്റെ ഉടമകളായി കുഞ്ഞുങ്ങള്‍ വളരാന്‍ വഴിയൊരുക്കേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്.
Content Highlights: Learn why silent treatment is harmful for children`s development. Discover effective parenting strategies to encourage open communication and build confidence in kids.
Published: 29 Sept 2025, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented