To advertise here,

 

കൃത്യനിഷ്ഠയുടെ പ്രാധാന്യം ചെറുപ്പത്തിലേ കുഞ്ഞുങ്ങൾ മനസ്സിലാക്കണം. രക്ഷിതാക്കൾ തന്നെ അതിന് മാതൃകയാകണം

 

കുട്ടികളെ സമയത്ത് സ്‌കൂളിലെത്തിക്കുന്നത് മിക്ക വീടുകളിലും വലിയൊരു പ്രശ്നമാണ്. ഉണരാൻ വൈകുന്നതും ഭക്ഷണം കഴിക്കാൻ മടിക്കുന്നതുമുൾപ്പെടെ ചിട്ടയില്ലാത്ത ദിനചര്യകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇക്കാര്യത്തിൽ ചിലതൊക്കെ ശ്രദ്ധിക്കാം.

പലപ്പോഴും വൈകി ഉറങ്ങുന്നതാവും വൈകി ഉണരാനുള്ള കാരണം. അതെന്താണെന്നു കണ്ടെത്തി കുട്ടിയെ നേരത്തേ ഉറങ്ങാൻ ശീലിപ്പിക്കുക.

ബ്രേക്ക് ഫാസ്റ്റുകളിൽ കുട്ടിക്ക് ഇഷ്ടമുള്ളത് ഏതാണെന്ന് ചോദിച്ചറിഞ്ഞ് രാവിലെ കൊടുക്കാം. അത് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുപരിധിവരെ കുറയ്ക്കും.

കുളിക്കും മറ്റ് പ്രഭാതകൃത്യങ്ങൾക്കും ആവശ്യത്തിന് സമയം കിട്ടുന്ന വിധത്തിൽ രാവിലത്തെ പതിവുകൾ മാറ്റണം. തുടർച്ചയായി ഒന്നുരണ്ടാഴ്ച ഒരേ രീതികൾ പിന്തുടർന്നാൽ അത് കുട്ടിയുടെ ശീലമായി മാറിക്കോളും.

രക്ഷിതാക്കളുടെ കാരണങ്ങൾകൊണ്ട് കുട്ടി വൈകാതെ സൂക്ഷിക്കണം. അടുക്കളജോലികളും മറ്റും അതിനനുസരിച്ച് ക്രമീകരിച്ചാൽ മതി.

ഓരോ ദിവസവും വൈകാനുള്ള കാരണങ്ങൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കും. അതെന്താണെന്ന് അതത് ദിവസംതന്നെ കണ്ടെത്തി വയ്ക്കുക. പിറ്റേന്ന് അത് ആവർത്തിക്കാതെ നോക്കണം.

രാവിലെ മിടുക്കരായി റെഡിയായി കഴിയുമ്പോൾ കുട്ടികളെ അഭിനന്ദിക്കാനും മറക്കരുത്.