ഒഴിവുകാലം പകുതി പിന്നിട്ടിരിക്കുന്നു. പഠനത്തിന്റെ തിരക്കുകളിലേക്കു മടങ്ങാനും പുതുതായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടികൾക്ക് ആ ലോകം ആദ്യമായി അറിയാനും ഇനി ചെറിയൊരു ഇടവേള മാത്രം.

To advertise here,
  • അക്ഷരക്കളികൾ പരിചയപ്പെടുത്തുന്നതും അക്ഷരം ഉറയ്ക്കാൻ സഹായിക്കുന്ന പാട്ടുകളും കഥകളുമൊക്കെ ഒപ്പമിരുത്തി ഉറക്കെ പാടിയും പറഞ്ഞും കൊടുക്കുന്നതും അക്ഷരങ്ങളെ അടുത്തറിയാൻ കുഞ്ഞുങ്ങളെ സഹായിക്കും.
  • വേനൽച്ചൂടിൽ കളിച്ചുതളരുന്ന കുട്ടികളെ ഒട്ടും ബോറടിപ്പിക്കാതെ വീട്ടിൽ ഇരുത്താനുള്ള മികച്ച ഉപാധിയാണ് സിനിമ. കുട്ടികൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ കുട്ടികളുടെ സിനിമകൾ തിരഞ്ഞെടുത്ത് കാണിച്ചുകൊടുക്കാം.
  • പുതിയതായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടികൾക്ക് അവരുടെ സഹപാഠികളെ മുൻകൂട്ടി പരിചയപ്പെടുത്താനും ശ്രമിക്കാം. അവരുമായുള്ള ചങ്ങാത്തം മടികൂടാതെ സ്‌കൂളിൽ പോകാൻ കുഞ്ഞുങ്ങളെ സഹായിക്കും.
  • കുട്ടികളെ വീട്ടിനുള്ളിൽതന്നെ തളച്ചിടാതെ പ്രകൃതിയെ കണ്ടും അറിഞ്ഞും കൂട്ടുകാർക്കൊപ്പം കളിച്ചുരസിക്കാൻ തീർച്ചയായും അവസരം നൽകണം.
  • കളികൾക്കിടയിൽ വേനൽച്ചൂട് അവരെ തളർത്തുന്നില്ലെന്നും രക്ഷിതാക്കൾ ഉറപ്പുവരുത്തണം.