മീനുമോളുടെ സ്‌കൂളിൽ നിന്ന് വൺഡേ ടൂറിന് പോകുന്നുണ്ട്്. അടുത്തുതന്നെയുള്ള ഏതോ സ്ഥലമാണ്. എന്നാൽ അവളുടെ അമ്മയ്ക്ക് അത് അംഗീകരിക്കാനാകുന്നില്ല. ''എൽ.കെ.ജിയിൽ നിന്ന് ടൂറോ? അതിനൊന്നും പോകാറായില്ല!'', അമ്മ അവളെ വിട്ടില്ല. ഇതുപോലെയാണ് പല രക്ഷിതാക്കളും. എന്നാൽ ഇക്കാര്യത്തിൽ ചിലത് അറിയണം.
പലപ്പോഴും കുട്ടികളുടെ സുരക്ഷയെ കരുതിയായിരിക്കും രക്ഷിതാക്കൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷേ, ഇക്കാര്യത്തിൽ അധ്യാപകരെ വിശ്വസിച്ചാൽ മാത്രം മതി. കുട്ടികളുടെ സുരക്ഷിതത്വം അവർ നോക്കിക്കോളും. കുട്ടികൾക്ക് ആരുടേയും സഹായമില്ലാതെ പല കാര്യങ്ങളും സ്വയം ചെയ്യാനും വളരാനുമുള്ള അവസരങ്ങളാണ് ടൂറുകൾ. അതിന് അവരെ അനുവദിക്കുക.ഒന്നിച്ചുള്ള യാത്രകൾ കൂട്ടുകാരുമായി ഇടപഴകിയും പരസ്പരം സഹായിച്ചും നല്ലൊരു സാമൂഹ്യജീവിയാകാൻ അവരെ സഹായിക്കും.
Content Highlights: School trips foster independence and self-reliance in children
Published: 04 Jul 2026, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented