കൊച്ചുകുട്ടികൾക്കുപോലും പരീക്ഷയെന്നാൽ പേടിയാണിന്ന്. പരീക്ഷക്കാലത്ത് മിക്ക മാതാപിതാക്കൾക്കും കുട്ടികളേക്കാൾ ടെൻഷനാണ്. അത് കുട്ടികളിലേക്ക് പകരുമ്പോഴാണ് പരീക്ഷ പേടിക്കേണ്ടതാണെന്ന ചിന്ത അവരിലും ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
To advertise here,
- പരീക്ഷയെ പേടിയോടെ കാണേണ്ട ഒന്നാണെന്ന തരത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കരുത്. ഭാവിയിൽ ഈ പേടി വർധിച്ച് അവർക്ക് ആത്മവിശ്വാസം ഇല്ലാതാകും.
- കുട്ടികളുടെ കഴിവുകൾ പരീക്ഷിക്കാനല്ല നഴ്‌സറി ക്ലാസുകളിലും മറ്റും പരീക്ഷകൾ നടത്തുന്നത്. അത് പരീക്ഷയെന്ന സമ്പ്രദായത്തെ അവർക്ക് പരിചയപ്പെടുത്താനുള്ളതാണെന്ന കാര്യം മനസ്സിലാക്കിക്കൊടുക്കുക.
- ചെറിയ ക്ലാസുകളിലെ പരീക്ഷകളെ മത്സരബുദ്ധിയോടെ കാണാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. പരീക്ഷയുടെ പേരിൽ കുട്ടികളിൽ സമ്മർദം കൂട്ടുന്ന രീതിയിലുള്ള ഇടപെടലുകൾ വേണ്ട.
- പഠിക്കുന്ന കാര്യത്തിൽ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുത്. അത് കുട്ടികളുടെ ആത്മവിശ്വാസം തകർക്കും.
- അനാവശ്യമായ ഭയമോ സമ്മർദ്ദങ്ങളോ അടിച്ചേൽപ്പിക്കാതെ പരീക്ഷയ്ക്ക് പഠിക്കാൻ അവരെ സഹായിക്കാം.
- പരീക്ഷയിൽ മാർക്കില്ലെന്നു കരുതി അവരെ കുറ്റപ്പെടുത്തരുത്. കഴിവുകളും അഭിരുചികളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.
Content Highlights: Avoid projecting parental anxiety onto children during exam season., Frame exams as a learning experience rather than a competitive test.
Published: 06 Aug 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented