ടയാര്‍: വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്‍ ക്ലാസിലെ അവതരണത്തിലൂടെ ശ്രദ്ധേയരായി വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ ഇരട്ട സഹോദരിമാര്‍.

To advertise here,

സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് അക്ഷര ഷാജിയും, അക്ഷയ ഷാജിയും. സാമൂഹിക ശാസ്ത്ര ചരിത്രവിഭാഗത്തിലെ റഷ്യന്‍ വിപ്ലവവുമായി ബന്ധപ്പെട്ട പാഠഭാഗത്തിന്റെ അവതരണമാണ് ഇവര്‍ നടത്തിയത്. റഷ്യന്‍ വിപ്ലവ കാലഘട്ടത്തിലെ ഫെബ്രുവരി വിപ്ലവവും ഒക്ടോബര്‍ വിപ്ലവവും എന്ന ഭാഗത്തെ വ്യത്യസ്തതകളെക്കുറിച്ചായിരുന്നു സഹോദരിമാര്‍ അവതരണം നടത്തിയത്.

കേരളത്തിലെ വിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികളും കാണുന്ന വിക്ടേഴ്‌സ് ചാനലിലെ ക്ലാസില്‍ അവതരണം നടത്തിയതിലുള്ള സന്തോഷത്തിലാണിവര്‍. വടയാര്‍ തേവലക്കാട് പന്ത്രണ്ടില്‍ വീട്ടില്‍ ഷാജി മോന്റെയും ദീപയുടെയും മക്കളാണ്.

മികച്ചരീതിയില്‍ അവതരണം നടത്തിയ കുട്ടികളെയും, അതിനായി ഏറെ പരിശ്രമങ്ങള്‍ നടത്തിയ സാമൂഹിക ശാസ്ത്രം അധ്യാപകന്‍ ജയ്‌സണ്‍ എസ്. ജോര്‍ജിനേയും വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോണ്‍സണ്‍ കുവേലി, പി.ടി.എ. പ്രസിഡന്റ് കെ.എം. വിനോദ്, എം.പി.ടി. എ. ചെയര്‍ പേഴ്‌സണ്‍ മഞ്ചു നടരാജന്‍, സ്‌കൂള്‍ പ്രഥമാധ്യാപിക എല്‍സി ജോണ്‍, സ്റ്റാഫ് സെക്രട്ടറി ബിനു കെ. പവിത്രന്‍, മറ്റ് അധ്യാപകര്‍-അനധ്യാപകര്‍, പി.ടി.എ. എം.പി.ടി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുമോദിച്ചു.

Content highlights : twin sisters studying 10th standard presenting first bell class in victers channel