
മയ്യഴി: ഓർമശക്തിയിൽ മികവ് തെളിയിച്ച നാലുവയസ്സുകാരിക്ക് അന്തർദേശീയ പുരസ്കാരം. അഴിയൂർ ഗ്രാമപ്പഞ്ചായത്തിലെ 10-ാം വാർഡിൽ കല്ലാമല കുഞ്ഞിപറമ്പത്ത് അമ്പലത്തിന് സമീപത്തെ ഇവാനിയ ഷനിലാണ് ഓർമശക്തി മത്സരത്തിൽ മികവ് തെളിയിച്ച് കലാം പുരസ്കാരം സ്വന്തമാക്കിയത്.
കൂരാറ എൽ.പി. സ്കൂൾ അധ്യാപകനായ ഷനിലിന്റെയും കരിയാട് ന്യൂ മാപ്പിള എൽ.പി. സ്കൂളിലെ അധ്യാപികയായ ധന്യയുടെയും മകളാണ്. അനിതരസാധാരണമായ ഓർമശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അന്താരാഷ്ട്രരംഗത്ത് നൽകുന്ന കലാം ദി ലെജൻഡ് പുരസ്കാരമാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യൻ പ്രധാനമന്ത്രിമാർ, ജ്ഞാനപീഠം അവാർഡ് ജേതാക്കൾ എന്നിവ സംബന്ധിച്ച് ഞൊടിയിടക്കുള്ളിലാണ് ഇവാനിയ ഉത്തരം പറഞ്ഞത്.
കൂടാതെ പക്ഷികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, 12 രാജ്യങ്ങളിലെ കറൻസികൾ, ക്ലോക്ക് നോക്കി സമയം പറയൽ, 30 മൃഗങ്ങൾ, 25 പച്ചക്കറികൾ, 21 പഴങ്ങൾ, 20 ശരീരഭാഗങ്ങൾ, 18 കായികയിനങ്ങൾ, 60 വീട്ടുപകരണങ്ങൾ, ഒന്നുമുതൽ 100 വരെ എണ്ണം, ഇംഗ്ലീഷ് വലിയ അക്ഷരം എഴുതൽ, 15 കുട്ടിപ്പാട്ടുകൾ, ആഴ്ചകൾ, മാസങ്ങൾ, 25 മലയാളം വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യൽ എന്നിവയ്ക്ക് കുട്ടി നിഷ്പ്രയാസം ഉത്തരം നൽകി. ഓരോതരം പ്രവർത്തനവും വീഡിയോ റെക്കോഡ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. കെ.കെ.രമ എം.എൽ.എ., മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടിയെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
Content highlights :four years old ivania shanil achieve kalam the legend award on extra ordinary memory
Published: 10 Jul 2021, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented