
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി (എസ്.ഇ.ആര്.എല്‍.) റിസര്‍ച്ച് ലാബ് ഗവേഷണസംഘം കേരളത്തില്‍നിന്ന് അപൂര്‍വയിനം തൊഴുകൈയന്‍ വലച്ചിറകനെ (Mantispidae, Mantid lacewing) കണ്ടെത്തി. മാന്ഡിസ്പില്ല ഇന്‍ഡിക്ക (Mantispilla indica) എന്ന വര്‍ഗത്തെയാണ് ഗവേഷകസംഘം കണ്ടെത്തിയത്. മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്.
ദേശീയ ശാസ്ത്രമാസികയായ ജേണല്‍ ഓഫ് ത്രെട്ടന്‍ഡ് ടാക്സയിലാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചത്.ജന്തുശാസ്ത്രവിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണന്, ഗവേഷണമേധാവി ഡോ. ബിജോയ് സി., എന്നിവരാണ് ഇവയെ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചത്. തൊഴുകൈയന്‍ പ്രാണിയുമായി (Praying Mantis) ഈ ജീവിയെ പൊതുവേ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
Content highlights : discovered rare mantid lacewing species in kerala
Published: 31 Aug 2021, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented