
നന്മണ്ട: ഒരുമണിക്കൂറിനുള്ളില്‍ മാജിക് പെന്‍സില്‍ ഡ്രോയിങ്ങിലൂടെ നവരസങ്ങള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി പതിനാറുകാരന്‍. നന്മണ്ട ബാലബോധിനി, നടുവിലകണ്ടി പൊയില്‍ സതീഷ് കുമാര്‍-സീന ദമ്പതിമാരുടെ മകന്‍ അശ്വന്ത് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 1-ലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അശ്വന്ത്. ചിത്രകല അഭ്യസിച്ചിട്ടില്ല. വരയോടുള്ള താത്പര്യത്തില്‍ ചിത്രകാരനായതാണെന്ന് അശ്വന്ത് പറയുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് സ്വയം വരച്ചുതുടങ്ങിയതാണ്. ഇതിനകം നൂറുകണക്കിന് ചിത്രങ്ങള്‍ അശ്വന്ത് വരച്ചുകഴിഞ്ഞു.
3.2 സെന്റീമീറ്റര്‍ വീതിയും 4 സെന്റീമീറ്റര്‍ നീളവും മാത്രമേ അശ്വന്‍ വരച്ച ചിത്രത്തിനുള്ളൂ. ഇതാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കാന്‍ കാരണമായത്. ചേച്ചി അശ്വതി കൃഷ്ണയാണ് നേട്ടത്തിന് പ്രചോദനമായതെന്ന് അശ്വന്ത് പറയുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇതേ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
Content highlights : 16 years old aswanth achieve india book of records in navarasa drawing
Published: 28 Aug 2021, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented