മഹാ പേടിത്തൊണ്ടനാണ് ഉണ്ടുണ്ണി; അത്ര തന്നെ തീറ്റക്കൊതിയനും. ഒരു ദിവസം ഉണ്ടുണ്ണിയുടെ അമ്മ നല്ല പുഴമീന്‍ കറിവച്ചു. കറിയുടെ മണം വന്നപ്പോഴേ ഉണ്ടുണ്ണിയുടെ വായില്‍ വെള്ളമൂറി.
''ആഹാ മണമത് വരണുണ്ടേ
പുഴമീന്‍ കറിയുടെ മണമാണേ
തേങ്ങയരച്ചൊരു കറിയാണേ
അത് തിന്നാനോ കൊതിയാണേ!''
കറി വച്ച് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: ''ഉണ്ടുണ്ണീ, ഞാന്‍ ശടപടേന്ന് ഒന്ന് കുളിച്ചിട്ട് വരാം. എന്നിട്ട് നിനക്ക് ചോറ് തരാം കേട്ടോ!''
അമ്മ പറഞ്ഞാല്‍ പറഞ്ഞതാണ്. അതുകൊണ്ട് കൊതിയന്‍ ഉണ്ടുണ്ണി അത് സമ്മതിച്ചു. അല്പം കഴിഞ്ഞപ്പോഴുണ്ട് അടുക്കളയില്‍ ഒരു തട്ടും മുട്ടും.
മഹാ പേടിത്തൊണ്ടനല്ലേ ഉണ്ടുണ്ണി. ''ഹമ്മേ! അത് വല്ല ഭൂതവുമാകും!'' ഉണ്ടുണ്ണി പേടിച്ച് വിറച്ച് കട്ടിലില്‍ കയറിക്കിടന്ന് പുതപ്പ് കൊണ്ട് തലവഴി മൂടി.
''ഉണ്ടക്കണ്ണന്‍ ഭൂതത്താന്‍
പാത്രം തട്ടി മറിക്കുന്നു
അങ്ങോട്ടെങ്ങാന്‍ ചെന്നാലോ
കടിച്ച് തിന്നും അവനെന്നെ!''
ഇത്തിരി കഴിഞ്ഞ് അമ്മ വന്ന് അടുക്കളയില്‍ കയറി. ''ഹയ്യോ!'' അമ്മ നിലവിളിച്ചു. അത് കേട്ട് ഉണ്ടുണ്ണിക്ക് എന്താണ് തോന്നിയതെന്നോ? അമ്മയെ ഭൂതം പിടിച്ചെന്ന്. ''ഹയ്യോ, അമ്മയെ ഭൂതം പിടിച്ചേ!'' അവന്‍ ഉച്ചത്തില്‍ കരഞ്ഞു.
കരച്ചില്‍ കേട്ട് ''ഉണ്ടുണ്ണീ ഉണ്ടുണ്ണീ!'' എന്നു വിളിച്ചുകൊണ്ട് അമ്മ അടുക്കളയില്‍ നിന്ന് പാഞ്ഞ് വന്നു. ''ങേ, അമ്മയെ ഭൂതം പിടിച്ചില്ലേ!'', ഉണ്ടുണ്ണി അതിശയത്തോടെ ചോദിച്ചു.
''ഭൂതമോ? ഏത് ഭൂതം? നീയിവിടെ എന്തെടുക്കുകയായിരുന്നു. മീന്‍കറി മുഴുവന്‍ പൂച്ച തിന്നല്ലോ!'', അമ്മ ദേഷ്യത്തോടെ ചോദിച്ചു. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ഉണ്ടുണ്ണിക്ക് മനസ്സിലായത്. പക്ഷേ, എല്ലാവരും കളിയാക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവനത് പുറത്തു പറഞ്ഞില്ലെന്നു മാത്രം.
Content Highlights: A funny story about a kid who mistakes a cat for a ghost after it eats his mother`s delicious fish curry. A tale of humor and misunderstandings.
Published: 30 Sept 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented