കോഴിയമ്മ ഒരു മുട്ടയിട്ടു. മരച്ചോട്ടിലെ കരിയിലമെത്തയിൽ മുട്ട വച്ചിട്ട് കോഴിയമ്മ ചിക്കിച്ചികയാൻ പോയി. പക്ഷേ, തിരികെ വന്നപ്പോൾ മുട്ട അവിടെയെങ്ങുമില്ല. തിരഞ്ഞ് തിരഞ്ഞ് പാവം കോഴിയമ്മ ആകെ തളർന്നു പോയി.

To advertise here,

പിന്നെയൊരു ദിവസം കരിയിലക്കൂട്ടത്തിനിടയിൽ ഒരു കരച്ചിൽ 'കീയോം...കീയോം...' അതാ മുട്ട വിരിഞ്ഞ് ഒരു കുഞ്ഞിക്കോഴി പുറത്തേക്ക് വരുന്നു. കളഞ്ഞുപോയ മുട്ടയാണ് അതെന്ന് അപ്പോൾ തന്നെ കോഴിയമ്മയ്ക്ക് മനസ്സിലായി. കോഴിയമ്മ ഓടിച്ചെന്ന് കുഞ്ഞിക്കോഴിയെ ചിറകുകൊണ്ട് പുതപ്പിച്ചു. തന്റെ പുന്നാരക്കുഞ്ഞിനെ കോഴിയമ്മ പൊന്നു പോലെ വളർത്തി.