അമ്മയുടെയും അച്ഛന്റെയും ഓമനക്കുട്ടനാണ് ചില്ലൻ. മരക്കൊമ്പിലെ കൂട്ടിൽ ചില്ലനെ ഒറ്റയ്ക്കുവിട്ട് അമ്മയും അച്ഛനും തീറ്റ തേടിപ്പോവും. കൂടെക്കൊണ്ടുപോകണമെന്ന് ചില്ലൻ വാശി പിടിച്ച് കരയുമ്പോൾ ' മോനേ! നീ കുഞ്ഞല്ലേ? കുറച്ചുകൂടി വളരുമ്പോൾ നിന്നെ കൊണ്ടുപോകാം. നിനക്കുതിന്നാൻ വേണ്ടതൊക്കെ ഞങ്ങൾ കൊണ്ടുവരുന്നില്ലേ?' എന്ന് അവനെ ആശ്വസിപ്പിക്കും.
മരമായ മരമെല്ലാം ഓടിക്കയറാനും,
പഴമായ പഴമെല്ലാം നൊട്ടി നുണയാനും,
ഇനിയും നീ വളരണം, ശക്തിയും നേടണം,
അതുവരെ, അതുവരെ ക്ഷമയും നീ കാട്ടണം!
അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞിട്ടും ചില്ലന്റെ വാശി തീർന്നില്ല. ഒരു ദിവസം, അച്ഛനും അമ്മയും അറിയാതെ ചില്ലൻ അണ്ണാൻകുഞ്ഞ് കൂടിന് വെളിയിൽ ഇറങ്ങി മാവിന്റെ ചില്ലയിലാകെ ഓടി നടന്നു. ഒന്നുരണ്ട് മാമ്പഴം തിന്നുകയും ചെയ്തു. അപ്പോഴാണ് ചുവന്ന തേങ്ങകളുള്ള ഒരു ചെന്തെങ്ങ് അവന്റെ ശ്രദ്ധയിൽ പെട്ടത്.
എന്തൊരു വമ്പൻ പഴമാണ്!
നല്ല ചുവന്നൊരു പഴമാണ്!
ചില്ലൻ കണ്ടൊരു പഴമാണ്!
ഇല്ല, തരില്ലിത് മറ്റാർക്കും!
മാമ്പഴത്തേക്കാൾ വലുതും പഴുത്തതുമായ പഴമാണെന്ന് കരുതി ആ തെങ്ങിൽ അവൻ വലിഞ്ഞു കയറി. ചുവന്ന തേങ്ങയിൽ എത്ര കടിച്ചിട്ടും പല്ല് വല്ലാതെ നൊന്തതല്ലാതെ ഫലം ഒന്നും ഉണ്ടായില്ല. തളർന്ന് ക്ഷീണിച്ച് ചില്ലൻ കൂട്ടിലെത്തി. അവനെ കാണാതെ വിഷമിച്ചിരുന്ന അമ്മയുടെയും അച്ഛന്റെയും മുമ്പിൽ അവൻ കുറ്റസമ്മതം നടത്തി. ഏതായാലും നീ ഒരു പാഠം പഠിച്ചല്ലോ എന്ന് അമ്മ അവനെ ആശ്വസിപ്പിച്ചു. ചില്ലൻ കുറ്റബോധത്തോടെ പറഞ്ഞു ഞാൻ ഒന്നല്ല, രണ്ടു പാഠങ്ങൾ പഠിച്ചു. മുതിർന്നവർ പറയുന്നത് അനുസരിക്കണമെന്നും, അത്യാഗ്രഹം പാടില്ലെന്നുമുള്ള രണ്ടു പാഠങ്ങൾ!
Content Highlights: Engaging moral story featuring Chillan the squirrel.
Published: 01 Oct 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented