ഒരിക്കൽ നസറുദ്ദീൻ ഗ്രാമത്തിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അവിടെ ഒരു ആൾക്കൂട്ടം കണ്ടു. എന്താണ് കാര്യം എന്ന് അന്വേഷിച്ചു വരാം എന്ന് കരുതി ഹോജ ആൾക്കൂട്ടത്തിനടുത്തെത്തി. അപ്പോഴതാ ഒരാൾ ആൾക്കൂട്ടത്തിനു നടുവിൽ ഇരുന്നു കരയുന്നു. അയാളുടെ കഴുതയെ ആരോ മോഷ്ടിച്ചു കൊണ്ടു പോയതാണ് പ്രശ്നമെന്ന് ഹോജക്ക് മനസ്സിലായി. ഉടനെ ഹോജ അയാളുടെ സമീപത്തെത്തി, ഇങ്ങനെ സമാധാനിപ്പിച്ചു. 'ചങ്ങാതി, നിങ്ങൾ ശരിക്കും ആശ്വസിക്കുകയാണ് വേണ്ടത്'. 'എന്റെ കഴുത പോയത് ഓർത്ത് ഞാൻ ആശ്വസിക്കുകയോ' അയാൾ ഹോജയോട് തട്ടിക്കയറി. എന്നാൽ ഹോജ സൗമ്യനായി പറഞ്ഞു. 'അല്ല സുഹൃത്തേ, ആ കഴുതപ്പുറത്ത് അപ്പോൾ താങ്കൾ ഉണ്ടായിരുന്നെങ്കിലോ, ഒന്നോർത്തുനോക്കൂ താങ്കളും കളവു പോകില്ലായിരുന്നു. കഴുത മാത്രം കളവു പോയതുകൊണ്ട് ഇപ്പോൾ നിങ്ങൾ ഇവിടെയുണ്ടല്ലോ . ഹോജയുടെ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

To advertise here,