കെണിയല്ല കേണി
കേണിയെന്ന് കേട്ടിട്ടുണ്ടോ? വയനാട് ജില്ലയിലെ ഗോത്രവിഭാഗക്കാരുടെ കൊച്ചുകിണറാണ് കേണി. ഉൾച്ചോറ് നീക്കംചെയ്ത പനങ്കുറ്റിയും മരത്തിന്റെ ഉൾഭാഗവും ചേർത്ത് നിർമിക്കുന്ന ഒരു കൊച്ചുകിണർ! വയലിന്റെയോ തണ്ണീർത്തടത്തിന്റെയോ നടുക്കായാണ് കേണി ഉണ്ടാക്കുന്നത്. മണ്ണിലേക്ക് ഇറക്കിവെച്ച കുഴലിന്റെ രൂപമാണ് കേണിക്ക്. പ്രത്യേകതരം ചൂണ്ടപ്പനയുടെ തടികൊണ്ടാണ് കേണി നിർമിക്കുന്നത്. കൈയെത്തുന്ന താഴ്ചയിൽ ഏറിയാൽ ഒരു മീറ്റർ ആഴമേ ഇതിനുണ്ടാവുള്ളൂ. ഏത് വേനലിലും വറ്റാതെ നിൽക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
വൃത്താകൃതിയിലെ കിണർ
മിക്ക കിണറുകളും വൃത്താകൃതിയിൽതന്നെയാണല്ലോ കുഴിക്കുന്നത്. കിണറുകൾ വൃത്താകൃതിയിൽ കുഴിക്കാൻ കാരണമെന്താണെന്നറിയാമോ?
കിണർ വൃത്താകൃതിയിൽ കുഴിക്കുമ്പോൾ വശങ്ങളിൽനിന്നുള്ള മർദം കുറയും എന്നതാണ് ഒരു കാരണം. അതുകൊണ്ടുതന്നെ കിണർ ഇടിയാനുള്ള സാധ്യതയും കുറയുന്നു. വശങ്ങളിൽനിന്നുവരുന്ന മർദംകൊണ്ട് കല്ലുകൾ കൂടുതൽ അടുത്തുവരുന്നു. അങ്ങനെ മണ്ണിടിയാനുള്ള സാധ്യത കുറയും.
മറ്റ് ഏത് ആകൃതിയെക്കാളും കൂടുതൽ ജലം കുറഞ്ഞ ചുറ്റളവിൽ ഉൾക്കൊള്ളാൻ സാധിക്കുക വൃത്താകൃതിയിലാണ്. ഇതാണ് മറ്റൊരു കാരണം. കിണർ കെട്ടിപ്പടുക്കാനുള്ള ചെലവ് അതിന്റെ ചുറ്റളവിനെ അനുസരിച്ചാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വൃത്താകൃതിയിൽ കുഴിച്ചാൽ നിർമാണച്ചെലവ് കുറയുമെന്നതും ഒരു കാരണമാണ്.
Content Highlights: Keni is a traditional shallow well constructed by tribal communities in Wayanad
Published: 30 Sept 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented