ചക്കിപ്പൂച്ചയ്ക്ക് വയസ്സായി. പണ്ടത്തെപ്പോലെ ഓടിനടന്ന് എലിയെ പിടിക്കാനൊന്നും വയ്യ. എപ്പോഴും കിടപ്പുതന്നെ. ഇടയ്ക്ക് വീടിന്റെ പിന്നാമ്പുറത്ത് ചെന്ന് മണംപിടിക്കും. അപ്പോൾ വല്ലതും കിട്ടിയാലായി.
ഈ കഴിഞ്ഞ രണ്ടുദിവസമായി ചക്കിപ്പൂച്ചയ്ക്ക് ഒന്നും കിട്ടിയില്ല. വിശന്നു തളർന്ന അവൾ ഓരോന്നാലോചിച്ച് അങ്ങനെ കിടന്നു.
അപ്പോഴാണ് കിച്ചാപ്പു ചുണ്ടെലി അതുവഴി വന്നത്. കിച്ചാപ്പുവിന്റെ ചങ്ങാതിമാരെയൊക്കെ പണ്ട് ചക്കിപ്പൂച്ച പിടികൂടി തിന്നതാണ്. കിച്ചാപ്പുവിന് അതുകൊണ്ടുതന്നെ ചക്കിയെ കണ്ണെടുത്താൽ കണ്ടുകൂടാ. പക്ഷേ, അന്ന് തളർന്നു ക്ഷീണിച്ച ചക്കിയുടെ ആ കിടപ്പുകണ്ട് കിച്ചാപ്പുവിന്റെ മനസ്സലിഞ്ഞു.
അവൻ ഓടിപ്പോയി എവിടെനിന്നോ ഒരു മീൻകഷണവുമായി വന്നു. അത് ചക്കിപ്പൂച്ചയുടെ അടുത്തുചെന്ന് കൊടുത്ത് അവൻ ദൂരെ മാറിനിന്നു. അതുകണ്ട് ചക്കിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ കിച്ചാപ്പുവിനെ സ്നേഹത്തോടെ നോക്കി.
ശത്രുവിനെപ്പോലും സ്നേഹിക്കുന്ന കിച്ചാപ്പു എത്ര നല്ലവനാ അല്ലേ കൂട്ടുകാരേ?
Content Highlights: An aged cat named Chakki struggles to catch mice due to weakness., Kichappu, a little mouse, overcomes past grudges and helps the starving cat.
Published: 10 Sept 2026, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented