രണ്ട് മിടുമിടുക്കൻ പട്ടിക്കുട്ടന്മാരാണ് ചിപ്പുവും പിപ്പുവും. ഒരു ദിവസം അവർ രണ്ടു പേരും വലിയൊരു മൈതാനത്ത് ചുറ്റി നടക്കുകയായിരുന്നു. അതിനിടെ അവിടെ ഒരിടത്ത് എന്തോ കിടക്കുന്നത് ചിപ്പു കണ്ടു.

To advertise here,

ഒറ്റച്ചാട്ടത്തിന് അതിനടുത്ത് എത്തിയ ചിപ്പുവിന് വലിയ സന്തോഷമായി. 'പിപ്പൂ നോക്ക്, ഒരു ഉരുളൻ കേക്ക്. നമുക്കിത് പങ്കിട്ട് തിന്നാം!' കേക്ക് എന്ന് കേട്ടതോടെ പിപ്പുവിനും സന്തോഷമായി. പക്ഷേ, ഒന്നു കടിച്ചു നോക്കിയപ്പോഴല്ലേ അവർക്ക് കാര്യം മനസ്സിലായത്. അതൊരു പന്തായിരുന്നു.

പക്ഷേ, പിപ്പുവിനും ചിപ്പുവിനും ഒട്ടും സങ്കടം തോന്നിയതേയില്ല. അവർ സന്തോഷത്തോടെ പന്ത് തട്ടി കളി തുടങ്ങി. കിട്ടാത്തതിനെപ്പറ്റി ഓർത്ത് സങ്കടപ്പെടാതെ കിട്ടിയതിൽ സന്തോഷിക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.