കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നൂറാം വാർഷിക സമ്മേളനത്തിന്റെ ഉപഹരമായി സമൂഹത്തിന് സമർപിക്കുന്ന സന്നദ്ധ സംഘടനയായ കിഫായയുടെ പ്രീ ക്യാമ്പ് സംഘടിപ്പിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷൻ മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. പടന്നക്കാട് നാസിഹ് തങ്ങൾ പ്രാർഥന നടത്തി. കൊത്തിക്കാൽ ജമാഅത്ത് പ്രസിഡന്റ് ഹസൻ ഹാജി പതാക ഉയത്തി.

To advertise here,

കിഫായ സംസ്ഥാന കോ-ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കർ സാലൂദ് നിസാമിയെ ആദരിച്ചു. അശ്‌റഫ് ദാരിമി, ഇസ്സുദ്ദീൻ നിസാമി, പി.വി. സുബൈർ നിസാമി, ഖലീൽ ഹസനി, റഷീദ് ബെളിഞ്ചം, കെ.ബി. കുട്ടി ഹാജി, മൊയ്തു മൗലവി, ഇസ്മായിൽ അസ്ഹരി, അർഷാദ് ഹുദവി തുടങ്ങിയവർ സംസാരിച്ചു.