വർണാഭം ‘വാക്കും വരയും’
കാസർകോട് : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തിന്റെ പ്രചാരണാർഥമുള്ള അനുബന്ധപരിപാടികൾക്ക് ജില്ലയിൽ വർണാഭമായ തുടക്കം.
ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് 'വാക്കും വര'യും പരിപാടി നടത്തി. കാസർകോടിന്റെ സാംസ്‌കാരികത്തനിമയും സഹകരണത്തിന്റെ നന്മയും കോർത്തിണക്കിയുള്ള ചിത്രങ്ങാണ് വരച്ചത്.
ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ചിത്രം വരയ്ക്കാനുള്ള കാൻവാസും പെയ്ന്റും ചിത്രകലാകാരൻ ഇ.വി. അശോകന് നൽകി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.ആർ. ജയാനന്ദ അധ്യക്ഷത വഹിച്ചു. നീലേശ്വരം സഹകരണ കോളേജ് പ്രിൻസിപ്പൽ പി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.വി. സതീഷ് ചന്ദ്രൻ, ടി.എം. മാത്യു, സി. സുനിൽകുമാർ, ടി.കെ. രാജൻ, അഡ്വ. കരുണാകരൻ നമ്പ്യാർ, എ.കെ. നായർ, ഹാഷിം ബംബ്രാണി, പി.കെ. വിനോദ്കുമാർ, ജോർജ് ജോസഫ്, സി.ഇ. ജയൻ, കെ. പ്രഭാകരൻ, ബി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
ഇ.വി. അശോകൻ, വേണു കള്ളാർ, പ്രഭൻ നീലേശ്വരം, വരദ നാരായണൻ, മധു കോതോളി, വിജയൻ ചെറുവത്തൂർ, പി.ജി. ജോസഫ്, കേശവൻ പിലിക്കോട്, യു.ബി. കാഞ്ഞങ്ങാട്, കെ.എച്ച്.എം. കാസർകോട്,അതുല്യ പ്രകാശൻ, ഗോപി ആർട്സ്, പുരുഷു ആർട്ടിസ്റ്റ്, ഷർഷ ദിനേശ് തുടങ്ങിയവരാണ് ചിത്രങ്ങൾ വരച്ചത്.
വാരാഘോഷ പ്രചാരണത്തിന്റെ ഭാഗമായി കേരളപ്പിറവിദിനത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 73 സഹകരണ സംഘങ്ങളുടെ അങ്കണത്തിൽ ഓർമ്മമരങ്ങൾ നടും. ഏഴിന് കുമ്പളയിൽനിന്ന് തൃക്കരിപ്പൂരിലേക്ക് സഹകരണ പതാകയേന്തിയ 73 ബൈക്കുകൾ പങ്കെടുക്കുന്ന റാലി നടത്തും. നവംബർ 13-ന് നീലേശ്വരം സഹകരണ കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഫ്‌ളാഷ് മോബ് നടത്തും. നവംബർ 19-ന് ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിളംബര ജാഥ നടത്തും. നവംബർ 20-ന് കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിലാണ് സംസ്ഥാനതല സമാപനം നടക്കുക.
Published: 30 Oct 2026, 04:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented