കാസർകോട് : നഗരസഭയിലെ ജനാധിപത്യവിരുദ്ധ നിലപാട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാർ അനിശ്ചിതകാല പ്രതിഷേധം സംഘടിപ്പിച്ചു. കൗൺസിൽ യോഗം ചേരുകയോ മുഴുവൻ അംഗങ്ങളോടും അഭിപ്രായം ചോദിക്കുകയോ ചെയ്യാതെയാണ് ഭരണസമിതി തീരുമാനങ്ങൾ നടപ്പാക്കുന്നതെന്ന് കൗൺസിലർ ഗുരുപ്രസാദ് പ്രഭു ആരോപിച്ചു.

To advertise here,

കെ.പി.ആർ. റാവു റോഡിൽ പെയ്ഡ് പാർക്കിങ് സംവിധാനത്തിന് കരാർ ക്ഷണിച്ചത് ബി.ജെ.പി. കൗൺസിലർമാരോട് അഭിപ്രായം ചോദിക്കാതെയാണ്. കരാറിന്റെ മറവിൽ അഴിമതി നടത്താനാണ് ചെയർപേഴ്‌സണടക്കമുള്ളവർ ശ്രമിക്കുന്നത്. കരാർ ക്ഷണിച്ചതടക്കമുള്ള നടപടികൾ പിൻവലിക്കണമെന്നും കൗൺസിൽ യോഗം ചേരാതെ നടപടികളുണ്ടാകരുതെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. ധർണയിൽ നഗരസഭയിലെ എല്ലാ ബി.ജെ.പി. കൗൺസിലർമാരും പങ്കെടുത്തു.