കൊല്ലൂർ : അക്ഷരദേവതയുടെ സന്നിധിയിൽ അറിവിന്റെ ആദ്യക്ഷരം നുകർന്ന കുരുന്നുകൾക്ക് സമ്മാനമായി മാതൃഭൂമിയുടെ അക്ഷരമാല കിറ്റ്. ജ്യോതിസ് റെഡിഡൻസിയുമായി സഹകരിച്ചായിരുന്നു കിറ്റ് വിതരണം. മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച എല്ലാ കുട്ടികൾക്കും അക്ഷരമാല കിറ്റ് സൗജന്യമായി വിതരണം ചെയ്തു. ക്ഷേത്ര സന്നിധിയിൽ കൊല്ലൂർ ജ്യോതിസ് റെസിഡൻസി അസി. ജനറൽ മാനേജർ അലോക് രാജ് വിതരണം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാർക്കറ്റിങ് എക്സിക്യൂട്ടീവ് കെ. സുസ്മിത, സെയിൽസ് ഓർഗനൈസർ എ. രാജൻ എന്നിവർ പങ്കെടുത്തു.

To advertise here,