കാഞ്ഞങ്ങാട് : ദേശീയ അധ്യാപക ദിനത്തിൽ ഉമ്മൻ ചാണ്ടി സാംസ്കാരിക വേദിയുടെ സ്നേഹാദരമായ 'ഗുരുവന്ദനം ' ഉപഹാരം ഡോ. ഖാദർ മാങ്ങാടിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സമ്മാനിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരൻ പ്രശംസാപത്രം കൈമാറി. സംസ്കാര സംസ്ഥാന ജനറൽ സെക്രട്ടറി രാഘവൻ കുളങ്ങര അധ്യക്ഷനായി. സാംസ്കാരികസമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, സി.കെ. റഹ്മത്തുള്ള, കെ.വി. രാഘവൻ, പി.വി. രവീന്ദ്രൻ, പി.കെ. വിനയകുമാർ, കണ്ണൻ കരുവാക്കോട്, കാവ്യ പള്ളിക്കര, മാധവൻ പാക്കം, ഡോ. നസീമ, അനിൽ നീലാംബരി, സുഗുണൻ ഓരി, മജീദ് മാങ്ങാട്, പല്ലവ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

To advertise here,