തളങ്കര : കാസർകോട് നഗരസഭ തളങ്കര കുന്നിൽ നുസ്രത്ത് നഗറിൽ ആരംഭിച്ച നഗര ജനകീയ ആരോഗ്യകേന്ദ്രത്തിൽ ‘ഇന്ന് ഡോക്ടർ ഇല്ല’ എന്ന ബോർഡ് തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളം. ദിവസേന നൂറുകണക്കിനാളുകൾ ചികിത്സയ്ക്കെത്തുന്ന കേന്ദ്രത്തിലാണ് അനിശ്ചിതത്വം.
പ്രദേശവാസികളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇവിടെ ആരോഗ്യകേന്ദ്രം ആരംഭിച്ചത്. ജനറൽ ആശുപത്രിയെ മാത്രം ആശ്രയിച്ചിരുന്ന പ്രദേശത്തെ രോഗികൾക്ക് തുടക്കത്തിൽ വലിയ ആശ്രയമായിരുന്നു ഇവിടം.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നഗരസഭ മൂന്ന് കേന്ദ്രങ്ങളിലാണ് നഗര ജനകീയ ആരോഗ്യകേന്ദ്രം ആരംഭിച്ചത്. പനിയും മറ്റു രോഗങ്ങളുമായി ഇവിടെയെത്തുന്ന ജനങ്ങൾ നിലവിൽ ഗേറ്റിൽ തൂക്കിയ ബോർഡ് കണ്ട് മടങ്ങേണ്ട അവസ്ഥയിലാണ്. കെട്ടിടത്തിന് വലിയ വാടകനൽകി ഡോക്ടറില്ലാതെ ഈ കേന്ദ്രം പ്രവർത്തിക്കന്നതിൽ പൊതുജനത്തിന് എന്ത് ഗുണമാണുള്ളതെന്ന ചോദ്യവുമുയരുന്നു. തളങ്കരയിലെ നഗര ജനകീയ ആരോഗ്യകേന്ദ്രം പൂട്ടലിന്റെ വക്കിലാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
Published: 14 Sept 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented