പെരിയ : ചാലിങ്കാൽ ടോൾ പ്ലാസക്ക് സമീപം കൂട്ടവാഹനാപകടം. കാഞ്ഞങ്ങാട്ടുനിന്ന്‌ കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ദിശതെറ്റി ഓടിച്ച് എതിരേവന്ന കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചാലിങ്കാൽ ചെക്യാപ് സ്വദേശി ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തിൽനിന്ന കാറിന് പിന്നാലെ വന്ന കാറും ഇടിച്ചു. മറ്റൊരു പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു.

To advertise here,

ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്ന ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ സുരേന്ദ്രൻ, മകൻ ജ്യോതിഷ് (10) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർക്കും പരിക്കേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.

സ്വദേശ് മെഗാ ക്വിസ്

ചിറ്റാരിക്കാൽ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് ഡി.സി.സി. വൈസ് പ്രസിഡൻറ് പി.ബി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഷിനു തോമസ് അധ്യക്ഷനായി. അലോഷ്യസ് ജോർജ്, പി. ശ്രീജ, സി.എം. വർഗീസ്, കെ.ടി. റോയി, മാർട്ടിൻ ജോർജ്, ജിജോ പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ജില്ല ട്രഷറർ പി. ശ്രീജ ഉപഹാരങ്ങൾ വിതരണം ചെയ്തു. വിജയികൾ എൽ. പി. വിഭാഗം: 1. ആൻ ഷിൽ ജിമിജു (സെയ്‌ൻറ്‌ തോമസ് എൽ.പി.എസ്. തോമാപുരം), 2. കൃപ ജിമ്മി (സെയ്ൻറ്‌ ജോൺസ് എൽ.പി.എസ്. പാലാവയൽ). യു.പി. വിഭാഗം: 1. ടി.എസ്. പാർഥിവ് (എം.ജി.എം.യു.പി.എസ്. കോട്ടമല), 2. സീതാലക്ഷ്മി പ്രസാദ് (സെയ്ൻറ്‌ തോമസ് എച്ച്.എസ്.എസ്. തോമാപുരം). ഹൈസ്കൂൾ വിഭാഗം: 1. ശ്രീനന്ദ് എസ്. നായർ (വരക്കാട് എച്ച്.എസ്.), 2. ടി. സന്ദീപ് (വരക്കാട് എച്ച്.എസ്.). ഹയർ സെക്കൻഡറി വിഭാഗം: 1. കിരൺ മനോജ് (ജി.എച്ച്.എസ്.എസ്. കമ്പല്ലൂർ), 2. നവമി നരേന്ദ്രൻ (വരക്കാട് എച്ച്.എസ്.).