കാറഡുക്ക : കാടകം ചന്ദനടുക്കം ചീരുംബ ഭഗവതിക്ഷേത്രം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.

To advertise here,

കാസർകോട് എ.ഡി.എം. പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ്‌ അശോകൻ കർമ്മന്തോടി അധ്യക്ഷനായി. കാറഡുക്ക ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ജനനി മുഖ്യാതിഥിയായി.

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജി.സി.ഷാജു, ശശിധരൻ സുമംഗലി, ഉമേശൻ. എ.ശ്രീധരൻ പാണൂർ, പി.സി.കൃഷ്ണൻ, പുരുഷോത്തമൻ അടുക്കം, ജയൻ ചന്ദനടുക്കം തുടങ്ങിയവർ സംസാരിച്ചു.