കുമ്പള : നഗരത്തിലെ ഗതാഗത പരിഷ്കരണത്തിൽ തർക്കം നിലനിൽക്കെ കെ.എസ്.ആർ.ടി.സി.യടക്കമുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നത് തോന്നിയ സ്ഥലത്ത്. ഇത് അപകടത്തിന് വഴിവെക്കുമെന്ന് വ്യാപാരികളുൾപ്പെടെയുള്ളവർ പറയുന്നു. ഗതാഗതപരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിൽ നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പണിതിട്ടുണ്ട്. ഇവിടെനിന്ന് യാത്രക്കാരെ കയറ്റിപ്പോകുന്ന ബസുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിർത്തിയിടുന്നത് വിദ്യാർഥികളടക്കമുള്ള വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു.
സീബ്രാലൈനിൽ പോലും ശ്രദ്ധിക്കാതെയാണ് ബസ് നിർത്തിയിടുന്നത്. ബസ് നിർത്തുമ്പോൾ സീബ്രാലൈനിൽ കൂടി റോഡ് മുറിച്ചുകടക്കുന്നവർക്ക് ബസ് മുന്നോട്ട് എടുത്താൽ അപകടം ഉറപ്പാണ്. റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരനെ ഡ്രൈവർക്ക് കാണാനും സാധിക്കില്ല. ബസുകൾ നിർത്തിയിടേണ്ട സ്ഥലത്ത് സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിർത്തിയിട്ട ബസിനെ മറികടന്ന് വാഹനങ്ങൾ പോകാൻ ശ്രമിക്കുന്നതും യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നു.
ട്രാഫിക് പോലീസിനെ നിയമിച്ച് അനധികൃത പാർക്കിങ്ങിന് നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്നും ആവശ്യമുയരുന്നു. സ്വകാര്യ ബസുകൾ പഴയ ബസ്‌സ്റ്റാൻഡിന് സമീപം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് കുമ്പള ഗ്രാമപ്പഞ്ചായത്തും മോട്ടോർവാഹനവകുപ്പും പോലീസും ബസ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടും ഇതുവരെ ബസ് ജീവനക്കാർ ഉത്തരവ് നടപ്പിൽ വരുത്താൻ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Published: 05 Oct 2026, 02:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented