പിലിക്കോട് : തൃക്കരിപ്പൂർ മണ്ഡലത്തിലെ പിലിക്കോട്-പടന്ന ഗ്രാമപ്പഞ്ചായത്തുകളെ വേർതിരിക്കുന്ന ഏർപ്പുഴയ്ക്ക് കറുകെ ബെൻഡഡ് ക്രോസ് ബാർ കം റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പിലിക്കോട് വയൽ ബുത്ത് കമ്മിറ്റി സന്ദീപ് വാരിയർ എം.എൽ.എയ്ക്ക് നിവേദനം നൽകി.
ഇതേത്തുടർന്ന് എം.എൽ.എ. സ്ഥലം സന്ദർശിച്ചു. വാർഡ് അംഗം നിഷ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി. മനോഹരൻ, എ.വി. കുഞ്ഞികൃഷ്ണൻ, എ.വി. ചന്ദ്രൻ, പി.കെ. വിനയകുമാർ, കെ.വി. രാജൻ തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പം സ്ഥലത്തെത്തി.
പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡും പടന്ന ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡുമായി ബന്ധിപ്പിക്കുന്ന 50-ലേറെ വർഷം പഴക്കമുള്ള ജലസേചന ആവശ്യത്തിനായി പണിത ക്രോസ്‌ബാർ കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലാണെന്ന് എം.എൽ.എ.യെ ബോധ്യപ്പെടുത്തി.
ആവശ്യം വളരെ പ്രധാന്യമുള്ളതാണെന്നും വേണ്ട ഇടപെടൽ നടത്തുമെന്നും സന്ദീപ് വാരിയർ എം.എൽ.എ. ഉറപ്പുനൽകി.
ഇരുഭാഗങ്ങളിലും സമീപനറോഡ് ഒരുക്കുന്നതിന് അതത് ഗ്രാമപ്പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്നും ആദ്ദേഹം പറഞ്ഞു.
Published: 14 Sept 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented