വിദ്യാനഗർ : മധൂർ ഉളിയത്തടുക്കയിൽ യുവാവിനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മധൂർ അറന്തോട്ടെ മുഹമ്മദ് അഫ്നാസ്(33)നെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയുതത്. മധൂർ ഷിറിബാഗിലുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ. സത്താറി(37)ന്റെ പരാതിയിലാണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് കേസിനാസ്പദമായ സംഭവം. ഉളിയത്തടുക്ക മത്സ്യമാർക്കറ്റിന് സമീപം നിൽക്കുകയായിരുന്നു സത്താർ. ഇതിനിടെ എത്തിയ മുഹമ്മദ് അഫ്നാസും മെഹ്റൂഫും പരാതിക്കാരനെ കാറിടിച്ച് വീഴ്ത്തിയശേഷം മാരകായുധംകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്നാണ് വിദ്യാനഗർ പോലീസ് രജിസ്റ്റർചെയ്ത കേസ്. കേസിലെ പരാതിക്കാരനായ സത്താറും മെഹ്റൂഫിന്റെ സഹോദരനുമായുള്ള വാക്കുതർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
വിദ്യാനഗർ എസ്.ഐ. എൽ. വിഷ്ണു, എ.എസ്.ഐ. കെ. പ്രദീപ് കുമാർ, എസ്.സി.പി.ഒ.മാരായ എൻ.ആർ. പ്രശാന്ത്, കെ. നിധീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Published: 31 Oct 2026, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented