പാപ്പിനിശ്ശേരി : ദേശീയപാത 66-ൽ പാപ്പിനിശ്ശേരിക്കും വളപ്പട്ടണത്തിനും ഇടയിൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഗതാഗത കുരുക്ക്. ഏതാനും മാസങ്ങളായി ദിവസവും ഏറിയും കുറഞ്ഞും പാതയിൽ കുരുക്ക് മുറുകുകയാണ്.
പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രം മുതൽ തുടങ്ങുന്ന കുരുക്ക് പലപ്പോഴും വളപട്ടണത്തെ പഴയ ടോൾ പ്ലാസ വരെ നീളുകയാണ്. ചുങ്കത്ത് വെച്ച് തളിപ്പറമ്പ് ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒന്നിച്ച് പാതയിലെത്തുമ്പോഴാണ് കുരുക്കിന് തുടക്കമാകുന്നത്. ഇതോടൊപ്പം ചുങ്കം മുതൽ ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡർ നിലവിൽ ചുങ്കം കഴിഞ്ഞ് മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരക്കം പായുന്ന വാഹനങ്ങൾ ഒന്നിച്ച് ഒരേ പാതയുടെ ഭാഗമാകുമ്പോൾ കുരുക്ക് മുറുക്കുന്നു. പോലീസ് സാന്നിധ്യമുണ്ടാകുമ്പോൾ ട്രാഫിക് ചട്ടം ലംഘിച്ച് വാഹനങ്ങൾ കയറുന്നില്ലെങ്കിലും മറ്റു സമയങ്ങളിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ കയറുമ്പോൾ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നു.
2025 ആദ്യം പാപ്പിനിശ്ശേരി, വളപട്ടണം ഭാഗത്ത് നടപ്പാക്കിയ പരിഷ്കാരം കുറച്ച് മാസം യാത്രക്കാർക്ക് വലിയ ആശ്വാസമുണ്ടാക്കിയിരുന്നു. എന്നാൽ ഘട്ടം ഘട്ടമായി വീണ്ടും പഴയ സ്ഥിതിയിലേക്ക് തന്നെ ദേശീയപാതയിലെ ഈ പ്രധാന ഭാഗം മാറുകയാണ്.
വളപട്ടണം പാലത്തിലും കുരുക്ക്
46 വർഷം മുൻപ് തുറന്നുകൊടുത്ത വളപട്ടണം പാലത്തിന്റെ ശോചനീയ സ്ഥിതിയും ദേശീയപാതയിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന പ്രധാന ഘടകമാണ്. രണ്ട് വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും കടന്നുപോകാവുന്ന പാലത്തിൽ ചെറിയ സ്തംഭനമുണ്ടായാൽ പോലും അത് മണിക്കൂറുകൾ നീളുന്ന കുരുക്കായി മാറും. പാലത്തിലെ കുഴികളിൽപ്പെടുന്ന വാഹനങ്ങൾ പലപ്പോഴും പാലത്തിൽ കട്ടപ്പുറത്തായി കിടക്കുന്നതും പതിവ് കാഴ്ചയാണ്.
കൂറ്റൻ ചരക്ക് വാഹനങ്ങളെ തിരക്കുള്ള സമയങ്ങളിൽ നിയന്ത്രിക്കണം
കൂറ്റൻ ചരക്ക് വാഹനങ്ങളെ രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കടത്തിവിടാതെ നിയന്ത്രിച്ചാൽ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അത്തരം തീരുമാനം അധികൃതർ എടുത്തെങ്കിലും ആ തീരുമാനവും ഫലപ്രദമായി നടപ്പാക്കാത്തതും യാത്രാക്ലേശത്തിന് ആക്കം കൂട്ടുന്നു.
Published: 13 Nov 2026, 04:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented