നെല്ലിക്കുന്ന് : ബോട്ടുകൾ നേരിട്ട് എത്തിച്ചേരുന്ന തീരദേശമേഖലയായ നെല്ലിക്കുന്നിൽ ആധുനിക സൗകര്യത്തോടെയുള്ള സമഗ്ര മത്സ്യ സംഭരണ-വിതരണ കേന്ദ്രത്തിന് സാധ്യതയേറുന്നു. പുതിയ റോഡുകളും മികച്ച യാത്രാസൗകര്യങ്ങളും ഇവിടെ യാഥാർഥ്യമായിട്ടുണ്ട്. ലേലഹാൾ, വൻകിട ശിതീകരണ സംഭരണശാലകൾ, ഡ്രസ്സിങ്, ക്ലീനിങ് യൂണിറ്റുകൾ, ആധുനിക മലിനജല-മാലിന്യസംസ്കരണ പ്ലാന്റുകൾ, പാർക്കിങ് സൗകര്യം എന്നിവയടങ്ങിയ കേന്ദ്രം ആരംഭിക്കാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾക്ക് കടലിൽനിന്ന് പിടിക്കുന്ന മീൻ ഇടനിലക്കാരില്ലാതെ ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിൽ നേരിട്ട് വാങ്ങാൻ സാധിക്കും.

To advertise here,

ഈ സ്ഥലത്ത് മത്സ്യം, മാംസം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ ഒരു കുടക്കീഴിൽ ലഭിക്കുന്ന സംയോജിത ഫുഡ്‌ മാർക്കറ്റ് കോംപ്ലക്സ് നിർമിക്കാം. നഗരത്തിലെ മത്സ്യ-മാംസ വിപണനരംഗത്തെ അസൗകര്യത്തിനും പരിഹാരംകാണാൻ സമഗ്രവും നവീനവുമായ സൗകര്യങ്ങൾ ഒരുക്കുകവഴി സാധ്യമാകുമെന്നാണ് വിലയിരുത്തൽ.