ഒരുവർഷം പോലും ആയുസ്സില്ല; മുടക്കിയ പണവും വെള്ളത്തിൽ
പെരിങ്കടി : മംഗൽപ്പാടി പഞ്ചായത്തിലെ പെരിങ്കടി തീരത്ത് കടലേറ്റം തടയാൻ താത്കാലിക ആശ്വാസമെന്നനിലയിൽ സ്ഥാപിച്ച ജിയോബാഗ് പ്രതിരോധഭിത്തി കടലേറ്റത്തിൽ വീണ്ടും തകർന്നു. കഴിഞ്ഞവർഷം ഇവിടെ 300 മീറ്ററോളം ഭാഗം കടലെടുത്തിരുന്നു. ഇത് തടയാൻ സ്ഥാപിച്ച ജിയോബാഗ് പ്രതിരോധഭിത്തിയാണ് ഈവർഷം വീണ്ടും കടലെടുത്തത്. ഒരു മഴക്കാലത്തെ പോലും ഇത് അതിജീവിച്ചില്ല.
ജിയോബാഗ് പ്രതിരോധം തകർന്നതോടെ പ്രദേശത്തെ വീടുകളും അനുബന്ധ തീരദേശ പാതകളും ഗുരുതരമായ കടലേറ്റഭീഷണിയിലാണ്. മുട്ടം-പെരിങ്കടി-ബേരിക്ക റോഡ് ഏകദേശം ഒന്നര കിലോമീറ്ററോളം ഭാഗം കടലേറ്റത്തെ തുടർന്ന് തകർന്നിട്ടുണ്ട്.
ഇതുകാരണം തീരദേശവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശം ഏറെയാണ്. ഈഭാഗത്ത് ഇരുനൂറോളം വീടുകളുണ്ട്. രോഗികളെ ആസ്പത്രിയിലേക്കെത്തിക്കേണ്ടിവന്നാൽ ആംബുലൻസോ മറ്റ് വാഹനങ്ങളോ ഇവിടേക്കെത്തില്ല.
രോഗികളെ കസേരയിലിരുത്തി റെയിൽവേ ട്രാക്ക് കടന്നാണ് വാഹനത്തിലെത്തിക്കുന്നത്. അതുപോലെ പാചകവാതകവുമായെത്തുന്ന വാഹനങ്ങളും ഇവിടേക്കെത്തില്ല. അതും ചുമന്ന് കൊണ്ടുവരണം.
ജിയോബാഗുകളും കല്ലിട്ട കടൽഭിത്തികളും താത്കാലിക ആശ്വാസം മാത്രമാണെന്നും ചെല്ലാനം മാതൃകയിൽ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള ശാസ്ത്രീയവും ശക്തവുമായ കടൽഭിത്തി പെരിങ്കടി തീരത്ത് നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒാരോ വർഷവും ജിയോബാഗ് പ്രതിരോധഭിത്തി കടലെടുക്കുന്നതോടെ ഇതിനായി മുടക്കിയ പണവും പാഴാകുകയാണ്.
Published: 26 Sept 2026, 04:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented