തോളേനി : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ തോളേനിയിലെ കരിന്തളം യുദ്ധസ്മാരകം ചാമക്കുഴി കൂവാറ്റി ജി.യു.പി.എസ്. സോഷ്യൽ സർവീസ് സ്കീം വിദ്യാർഥികളും അധ്യാപകരും സന്ദർശിച്ചു. പ്രഥമാധ്യാപകൻ ടി.സുരേശൻ പുഷ്പചക്രമർപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് എം.വി.കമലാക്ഷൻ, അധ്യാപികമാരായ പി.പ്രസീദ, പി.എൻ.ശാന്തിനി എന്നിവർ സംസാരിച്ചു. സൈനിക കൂട്ടായ്മ പ്രതിനിധികളായ കെ.സജേഷ്, നാരായണൻ പാലാട്ട്, പി.മധുസൂദനൻ, പ്രതീഷ് എന്നിവർ കുട്ടികളുമായി സംവദിച്ചു.

To advertise here,