പാണത്തൂർ : താനത്തിങ്കാൽ വയനാട്ടു കുലവൻ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് അടുത്ത വർഷം മാർച്ച് 23, 24, 25 തീയതികളിൽ നടക്കും. ജനുവരി 16-നാണ് കൂവം അളക്കൽ. തെയ്യംകെട്ടിന് മുന്നോടിയായി നടന്ന രാശിചിന്തയിലാണ് തെയ്യം കെട്ടിനുള്ള തീയതി കുറിച്ചത്. തുടർന്ന് നടന്ന ആഘോഷക്കമ്മിറ്റി രൂപവത്കരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ബാത്തൂർ ഭഗവതിക്ഷേത്ര കഴകം പ്രസിഡന്റ് ഇ.കെ.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയായിരുന്നു. പനത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ്, വൈസ് പ്രസിഡന്റ് എം.പദ്മകുമാരി, ജില്ലാ പഞ്ചായത്തംഗം ഒക്ലാവ് കൃഷ്ണൻ, പനത്തടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജെ.ജെയിംസ്, സുപ്രിയാ അജിത്, ബ്ലോക്ക് പഞ്ചായത്തംഗം ബി.സുരേഷ്, പനത്തടി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ റീനാ തോമസ്, പ്രസീതാറാണി, ഭവ്യാ ജയരാജ്, എം.ഷിബു, ഐസി ഐസക്, മുൻ ക്രൈംബ്രാഞ്ച് എസ്.പി. യു.പ്രേമൻ, കാട്ടൂർ തറവാട് പ്രതിനിധി കാട്ടൂർ മധുസൂദനൻ നായർ, പാണത്തൂർ ജമാഅത്ത് പ്രസിഡന്റ്് അബ്ദുൾ റഹ്മാൻ, പാണത്തൂർ സെയ്ന്റ് മേരീസ് ദേവാലയ വികാരി ഫാ. നോബിൾ പന്തലാടിക്കൽ, ദേവസ്ഥാനം പ്രസിഡന്റ്് മധു ചെമ്പേരി, എൻ.ബാലചന്ദ്രൻ നായർ, ശ്യാമളാ കൃഷ്ണൻ, എസ്.മധുസൂദനൻ, എം.കെ.സുരേഷ്, പ്രതാപ് ചന്ദ്രൻ, കരിവെള്ളൂർ രാജൻ, മോഹനൻ കോട്ടക്കുന്ന്, കെ.എം.മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ.അരവിന്ദാക്ഷൻ (ചെയ.), എ.കെ.കുമാരൻ (ജന. കൺ.), കെ.ബാലകൃഷ്ണൻ (ഖജാ.).
Published: 23 Nov 2026, 01:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented