നീലേശ്വരം : കണ്ണൂർ രൂപതയ്ക്ക് കീഴിലെ കാഞ്ഞങ്ങാട് ഫൊറോനാതല ബൈബിൾ കലോത്സവം നീലേശ്വരത്ത് തുടങ്ങി. നീലേശ്വരം സെയ്‌ന്റ് പീറ്റേഴ്‌സ് പള്ളി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച സ്റ്റേജിതര മത്സരങ്ങൾ നടന്നു. ജൂനിയർ, സീനിയർ വിഭാഗം ചിത്രരചനാ മത്സരങ്ങളിൽ കാസർകോട് ദേളി മുതൽ പയ്യന്നൂർ ഏഴിമല വരെയുള്ള 14 ഇടവകകളിൽനിന്നുള്ള മത്സരാർഥികൾ എത്തി. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ 35 ഇനങ്ങളിലായി 250 പേർ പങ്കെടുക്കും.

To advertise here,

 

സ്റ്റേജിന മത്സരങ്ങൾ 12-ന് രാവിലെ മുതൽ നീലേശ്വരം സെയ്‌ന്റ് പീറ്റേഴ്‌സ് സ്കൂളിലെ മൂന്ന് വേദികളിലായി നടക്കും

. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. സംഘഗാനം, മാർഗംകളി, ഏകാംഗനാടകം, തെരുവ് നാടകം, മതബോധന ആന്ദം എന്നിവയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് മത്സരങ്ങളുണ്ടാകും. ജൂബിലേറിയൻ വിഭാഗത്തിൽ പ്രസംഗം, ബൈബിൾ ക്വിസ് മത്സരങ്ങളുമുണ്ടാകും.