പേരാവൂർ : ‘മുങ്ങിമരണം ഒഴിവാക്കുക’ എന്ന ലക്ഷ്യവുമായി പേരാവൂർ അഗ്നിരക്ഷാ നിലയം, ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്സ് മണത്തണയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശാസ്‌ത്രീയ നീന്തൽ പരിശീലനം പൂർത്തിയായി. അഞ്ച് ബാച്ചുകളിലായി 210 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്.

To advertise here,

 

കഴിഞ്ഞവർഷം 186 കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശീലനം. സ്റ്റേഷൻ ഓഫീസർ കെ.എ. ജിനേഷിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബാബു ആയോടൻ, ടി.കെ. വിനു, വി.വി. ഫ്രാൻസിസ്, എം. രമേഷ് കുമാർ, കെ. സിജു, ജിതിൻ ശശീന്ദ്രൻ, സി.പി. വിജേഷ്, പി.വി. അനോഗ്, ടി.ജെ. റോബിൻ, വി. അനിത്ത്, പി. രസിൽ, എൻ. സജേഷ് എന്നിവരാണ് പരിശീലനംനൽകിയത്.