ബി.എം.എസ്. ജില്ലാ സമ്മേളനം സമാപിച്ചു

To advertise here,

കാസർകോട് : കാസർകോടിന്റെ വികസനരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വികസനം സാധ്യമാക്കുന്നതിനും കാസർകോട് വികസനപാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി.എം.എസ്. ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബി.എം.എസ്. ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ക്ഷേമനിധി ബോർഡുകളിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ ബോർഡിലും ബി.എം.എസ്. പ്രതിനിധിയെ ഉൾപ്പെടുത്തണം. ക്ഷേമനിധി പദ്ധതികളിലെ ആനുകൂല്യം കൂട്ടണം, തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കുടിശ്ശികയില്ലാതെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുക, അടിയന്തരമായി മോട്ടോർചാർജ് വർധിപ്പിക്കുക, സ്വകാര്യ ബസ് മേഖലയിൽ ജോലിനഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്രൻ അധ്യക്ഷനായി. ആർ.എസ്.എസ്. ജില്ലാ സംഘചാലക് പ്രഭാകരൻ, സ്വാഗതസംഘം ചെയർമാൻ എ.സി. അശോക് കുമാർ, പി. മുരളീധരൻ, ടി. കൃഷ്ണൻ, മിനി ശ്രീനിവാസൻ, സുനിൽ വാഴക്കോട്, ഗീതാ ബാലകൃഷ്ണൻ, വി.വി. ബാലകൃഷ്ണൻ, എം.വി. പ്രദീപ്, സി. ബാലചന്ദ്രൻ, കെ. മഹേഷ് കുമാർ തുടങ്ങിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ. ഉപേന്ദ്രൻ (പ്രസി.), അനിൽ ബി. നായർ, പി. ദിനേശ്, സുനിൽ വാഴക്കോട്, ഹരീഷ് കുദ്രപ്പാടി, ഗീതാ ബാലകൃഷ്ണൻ (വൈസ്‌ പ്രസി.), കെ.വി. ബാബു (സെക്ര.), ലീലാ കൃഷ്ണൻ, പ്രദീപ് കേളോത്ത്, ഭാസ്കരൻ പൊയിനാച്ചി, ഗുരുദാസ് മധൂർ, മിനി ശ്രീനിവാസൻ, യശവന്തി ബേജ്ജ, അജയൻ പുതിയകണ്ടം (ജോ. സെക്ര.), ബി. മനീഷ് (ഖജാ.).