ഉദ്ഘാടനം നടത്തിയത് എട്ടുമാസം മുൻപ്
കാഞ്ഞങ്ങാട് : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കെട്ടിടത്തിൽ സർക്കാർ ഓഫീസ് പ്രവർത്തനംതുടങ്ങിയില്ല. കഴിഞ്ഞ മാർച്ച് 10-ന് ഉദ്ഘാടനംചെയ്ത പുതിയകോട്ട ടൗണിലെ നഗരസഭാ ഓഫീസിനോടുചേർന്ന് നിർമിച്ച ഹൊസ്ദുർഗ് സബ് ട്രഷറി കെട്ടിടമാണ് ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ ധൃതിപിടിച്ചുളള ഉദ്ഘാടനത്തെ കുറിച്ച് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. ഉദ്ഘാടന ശേഷമായിരുന്നു ചുറ്റുമതിൽ അടക്കമുള്ള നിർമാണം നടന്നത്.
ഇവിടെ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കോൺക്രീറ്റ് കെട്ടിടം പൊളിച്ചുനീക്കിയാണ് ഒറ്റനില കെട്ടിടം പണി തുടങ്ങിയത്. കെട്ടിടം പൊളിച്ചുനീക്കിയതോടെ അലാമിപ്പള്ളി നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിലിലേക്കാണ് ട്രഷറി താത്കാലികമായി മാറ്റിയത്. 2025 മേയ് 26-നായിരുന്നു കെട്ടിടനിർമാണത്തിന് ശിലയിട്ടത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രഷറി ഓഫീസ് പടികൾ കയറുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്ന പ്രായംചെന്നവരടക്കമുള്ള പെൻഷൻകാരെയാണ് ഇത് ദുരിതത്തിലാക്കുന്നത്. താത്കാലിക മാറ്റമെന്ന് ആശ്വസിച്ചായിരുന്നു പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾ ഒന്നാം നിലയിൽ ട്രഷറി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിക്കാതിരുന്നത്. എന്നാൽ ഉദ്ഘാടനംചെയ്ത് എട്ട് മാസം പിന്നിടുമ്പോഴും പുതിയകെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാത്തത് വലിയതോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അജാനൂർ, പുല്ലൂർപെരിയ, കാഞ്ഞങ്ങാട് ടൗണുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർവീസ് പെൻഷൻകാർ തുടങ്ങി നിരവധി ആളുകളാണ് ഹൊസ്ദുർഗ് സബ് ട്രഷറിയുമായി ബന്ധപ്പെട്ടുന്നത്.
Published: 05 Nov 2026, 04:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented