കാഞ്ഞങ്ങാട് : ക്വാണ്ടം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് പടന്നക്കാട് നെഹ്‌റു കോളേജിൽ നടത്തുന്ന ക്വാണ്ടം സയൻസ് പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്ക്.
കുറഞ്ഞ ഊർജത്തിൽ പ്രകാശം വിതറുന്ന എൽഇഡി. ലൈറ്റുകൾ, സൗരോർജം വൈദ്യുതിയാക്കുന്ന സോളാർപാനലുകൾ, വിവിധ ആവശ്യങ്ങൾക്കുള്ള കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന ലേസറുകൾ, എംആർഐ പിഇടി സ്‌കാനറുകൾ, ഭൂമിയുടെ സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ജിപിഎസ്, ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് എന്നിങ്ങനെ മനുഷ്യ ജീവിതത്തെ വിപ്ലവകരമായ പരിവർത്തനത്തിലേക്ക് വഴി നടത്തിയ ശാസ്ത്രസംവിധാനങ്ങളെ വിശദീകരിക്കുന്നു പ്രദർശനത്തിൽ.
ക്വാണ്ടം പ്രതിഭാസങ്ങളും ആശയങ്ങളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ അക്കാദമിക ചർച്ചകളും പ്രഭാഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നു പ്രദർശനത്തിൽ. പൊതുജനങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരുമായി സംവദിക്കുന്ന തരത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ക്വാണ്ടം സയൻസിനെ വിശദീകരിക്കുവാൻ എർവിൻ ഷ്രോഡിംഗർ ആവിഷ്‌കരിച്ച ക്വാണ്ടം പൂച്ചയാണ് പ്രദർശന നഗരിയിൽ എത്തുന്നവരെ വരവേൽക്കുന്നത്. ശാസ്ത്ര രംഗത്തെ വളർച്ചയെ അടുത്തറിയാനും മനസിലാക്കാനുമുതകുന്നതാണിതെന്ന് പ്രദർശന നഗരയിലെത്തിയ ഇ. ചന്ദ്രശേഖരൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഒൻപതിന് സമാപിക്കും.
Published: 06 Jan 2026, 04:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented