തലശ്ശേരി: പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ യുവനം നാടക പാഠശാല സമാപന സമ്മേളനം കുട്ടി മാക്കൂലിൽ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള 46 യുവ നാടക കലാകാരൻമാർ പങ്കെടുത്തു.

To advertise here,

എക്കോ, കിഷ്കിന്ധ്യാകാണ്ഡം എന്നീ സിനിമകളുടെ സംവിധായകൻ ദിൽജിത്ത് അയ്യത്താൻ പഠിതാക്കളുമായി അനുഭവങ്ങൾ പങ്കുവച്ചു. രഞ്ജു കാർത്ത്യായനി, പ്രൊഫ.എം.എം.നാരായണൻ, ഇ.പി. രാജഗോപാലൻ, സതീഷ് കെ.സതീഷ്, നാരായണൻ കാവുമ്പായി, പ്രമോദ് വെള്ളച്ചാൽ, പൊന്ന്യം ചന്ദ്രൻ എന്നിവർ സംസാരിച്ചു

സമാപന സമ്മേളനത്തിൽ വി.എം. സുകുമാരൻ അധ്യക്ഷനായി. നടൻ സുശീൽകുമാർ തിരുവങ്ങാട് മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി.സതി സർട്ടിഫിക്കറ്റ് നൽകി. സുരേഷ് ബാബു ശ്രീസ്ഥ, സി.സോമൻ, എം.കെ. മനോഹരൻ, ടി.പി.വേണുഗോപലൻ, ഇ.ഡി.ബീന, പ്രവീണ രാധാകൃഷ്ണൻ, കോക്കാട് നാരായണൻ, അഴീക്കോടൻ ചന്ദ്രൻ , യു.ബ്രിജേഷ്, സി.എ.ജിഥുൻ, ടി എം.ദിനേശൻ, കെ.ജയപ്രകാശൻ, ടി. കെ.ബിന്ദു എന്നിവർ സംസാരിച്ചു.