400 കെവി വൈദ്യുതി ലൈൻ നഷ്ടപരിഹാരം ദേശീയപാതയുടെ രീതിയിൽ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കത്തക്കനിലയിൽ പുതിയ പാക്കേജ് അനുവദിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖല നേതൃത്വയോഗം ആവശ്യപ്പെട്ടു. വലിയ പ്രതീക്ഷകളോടെയാണ് മലയോര ജനത പുതിയ സർക്കാരിനെ ഇക്കാര്യത്തിൽനോക്കിക്കാണുന്നത്. പക്ഷേ, സർ ക്കാർ പ്രഖ്യാപിച്ച പാക്കേജ് നിരാശാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എ.കെ.സി സി അതിരൂപത ഡയറക്ടർആലക്കോട് സെയിൻ്റ് മേരി സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഫൊറോനവികാരി ഫാ. ആൻ്റണി പുന്നൂർ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി. രൂപതാ ഡയറക്ടർക്ക് ചടങ്ങിൽ സീകരണം നൽകി. മേഖലാ പ്രസിഡൻ്റ് ബ്രൂസിലി മൂഴിയിൽ അ ധ്യക്ഷനായി. രൂപതാപ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്. രൂപത ഡയറക്ടർ ഫാ. ജോ ബികോവാട്ട്, ടോണി ജോസഫ്, ജിമ്മിആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ടോമികണയങ്കൽ, ഷിനോ പാറയ്ക്കൽ, ഡെന്നിസ് വാ ഴപ്പള്ളി, ബേബി കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു

To advertise here,