പൊൻകുന്നം: കലാസാംസ്‌കാരിക രംഗത്ത് പ്രോത്സാഹനങ്ങളേകുന്ന, കലാകാരന്മാർക്ക് വേദിയൊരുക്കുന്ന പൊൻകുന്നം കലാക്ഷേത്രയുടെ 32-ാം വാർഷികം ആഘോഷിച്ചു. ഫൈൻ ആർട്‌സ് സൊസൈറ്റികളുടെ മാതൃകയിൽ പൊൻകുന്നത്ത് രൂപവത്ക്കരിച്ച് കലാപ്രവർത്തനങ്ങൾ തുടരുന്ന സംഘടനയാണ് കലാക്ഷേത്ര. പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു.

To advertise here,

സർക്കിൾ സഹകരണയൂണിയൻ പ്രസിഡന്റ് അഡ്വ.പി.സതീഷ്ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.രാജേന്ദ്രനാഥൻനായർ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എക്‌സ്.സി.സി.സംസ്ഥാനപ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായർ, മീനടം ഉണ്ണികൃഷ്ണൻ, ബേബിച്ചൻ ഏർത്തയിൽ, പഞ്ചായത്തംഗം ഉഷാ ശ്രീകുമാർ, ഡോ.സജീവ് പള്ളത്ത്, വി.ഡി.രെജികുമാർ, ശോഭാ മോഹൻദാസ്, വി.ജി.സുകുമാരപ്പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു.