ചാലോട്: കൊളോളം കടുക്കാപ്പാടിയിൽ

To advertise here,

എക്സൈസ് നടത്തിയ പരിശോധനയിൽ 10.8 കിലോ കഞ്ചാവുമായി മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു. സോഫീക്കുൽ ഇസ്ലാം (25), നൂർ ആലം ബേഗ് (28), അമിനുൽ ഹഖ് (20) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവർക്ക് ലഭിച്ച

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ പരിശോധനനടത്തിയത്.

അസി. ഇസ്പെക്ടർ(ഗ്രേഡ്)മാരായ ആർ.പി. അബ്ദുൾ നാസർ, സി. പുരുഷോത്തമൻ, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, എം.വി. സുജേഷ്, എം. സുബിൻ, സി. ജിജീഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.