കണ്ണൂർ: മുണ്ടേരി പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭയും ശുചിത്വ പഠനോത്സവവും ഹരിതസേന ഇക്കോ സെൻസ് സ്‌കോളർഷിപ്പ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.റസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. സനേഷ് അധ്യക്ഷനായി.

To advertise here,

50 ഓളം കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരായി. കണ്ണൂർ ഐ.വി.ഒ. കെ. സരുൺ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് തസ്‌കീം, മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂൾ എച്ച്.എം. റംലത്ത് ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ രവീന്ദ്രൻ, വാർഡ് അംഗങ്ങളായ കെ.ടി.സമീറ, പി.അഷറഫ്, എം.ഫൽഗുനൻ, പഞ്ചായത്ത് ജെ.എസ്. കെ. ഷിബു എന്നിവർ സംസാരിച്ചു.